ചാപ്പല്‍ വീണ്ടും ഗാംഗുലിയുടെ നെഞ്ചത്ത്; കഠിനാദ്ധ്വാനം ചെയ്യാന്‍ ആഗ്രഹിക്കാത്തവനെന്ന് വിമര്‍ശനം

സൗരവ് ഗാംഗുലിയും ഗ്രെഗ് ചാപ്പലും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ചാപ്പല്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി വന്നതോടെയാണ് ഇത് ഉടലെടുത്തത്. വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ഇപ്പോഴും ഇതിന്റെ എഫക്ട് നിലനില്‍ക്കുന്നുണ്ടെന്ന് വ്യക്തമാകുകയാണ് ചാപ്പലിന്റെ വാക്കുകള്‍. ഗാംഗുലി ഒട്ടും കഠിനാദ്ധ്വാനി അല്ലെന്നാണ് ചാപ്പല്‍ പറയുന്നത്.

“ഇന്ത്യയിലെ രണ്ട് വര്‍ഷം എല്ലാ മേഖലയിലും വെല്ലുവിളി നിറഞ്ഞതായിരുന്നു. പ്രതീക്ഷകള്‍ പരിഹാസ്യമായിരുന്നു. സൗരവ് ക്യാപ്റ്റനായിരിക്കുമ്പോഴായിരുന്നു ചില പ്രശ്‌നങ്ങള്‍ സംഭവിച്ചത്. അയാള്‍ക്ക് ഒട്ടും കഠിനാദ്ധ്വാനം ചെയ്യാന്‍ ആഗ്രഹമില്ലായിരുന്നു.”

“തന്റെ കളി മെച്ചപ്പെടുത്താന്‍ അവന്‍ ആഗ്രഹിച്ചില്ല. ക്യാപ്റ്റന്‍ എന്ന നിലയില്‍ ടീമില്‍ തുടരാനും അങ്ങനെ കാര്യങ്ങള്‍ മുഴുവന്‍ തന്റെ വരുതിയില്‍ നിര്‍ത്താനുമാണ് അവന്‍ ആഗ്രഹിച്ചത്” ചാപ്പല്‍ പറഞ്ഞു.

Sourav-Ganguly-greg-chappell-ap - The Cricket Lounge

ഗ്രെഗ് ചാപ്പലിന്റെ വരവാണ് ഗാംഗുലിയുടെ കരിയറില്‍ ഏറ്റവും വലിയ തിരിച്ചടിയായത്. 2005ല്‍ ചാപ്പലുമായുള്ള ബന്ധം വഷളയാതോടെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും അദ്ദേഹം ഒഴിവാക്കപ്പെട്ടു. പിന്നീടു ടീമിലും സ്ഥാനം നഷ്ടമായെങ്കിലും പിന്നീട് മടങ്ങിയെത്തിയ ഗാംഗുലി മികച്ച പ്രടകനം കാഴ്ചവെച്ചു. ശേഷം 2008ല്‍ നാഗ്പൂരില്‍ ഓസ്ട്രേലിക്കെതിരായ ടെസ്റ്റില്‍ കളിച്ചു കൊണ്ടായിരുന്നു ഗാംഗുലി വിരമിച്ചു.

Latest Stories

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ രജിസ്റ്റര്‍ ചെയ്തത് 50 കേസുകള്‍; നാല് കേസുകളുടെ അന്വേഷണം പൂര്‍ത്തിയായതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവം; അസ്വാഭാവികതയില്ലെന്ന് വ്യക്തമാക്കി പൊലീസ്

അതിഥി തൊഴിലാളിയുടെ മകളുടെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം; മാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

അമിത്ഷാ മാപ്പ് പറയണം, മോദിക്ക് അദാനിയാണ് എല്ലാം; ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാട് അംബേദ്കര്‍ വിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി

ചാമ്പ്യന്‍സ് ട്രോഫി 2025: ഇലക്കും മുള്ളിനും കേടില്ലാതെ അടിപിടി അവസാനിച്ചു, ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തി

റോഡ് കൈയേറി സിപിഎം പാര്‍ക്ക്; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി

'നിങ്ങള്‍ ഈ കരാട്ടയും കുങ് ഫുവും പഠിച്ചത് എംപിമാരേ തല്ലാനോ?'; പാര്‍ലമെന്റിലെ പരിക്ക് ആരോപണങ്ങള്‍, രാഹുല്‍ ഗാന്ധി എംപിമാരെ തള്ളിയിട്ടെന്ന് ബിജെപി; ബിജെപിക്കാര്‍ വന്നത് വടിയുമായെന്ന് കോണ്‍ഗ്രസ്‌

ഒരു കാലത്ത് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം വെറുത്ത താരം, ആളെ തികയ്ക്കാനെന്ന പോലെ ടീമില്‍ കയറിപ്പറ്റിയ ബോളര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും

2024 തൂക്കിയ മലയാളം പടങ്ങൾ!