അവസാന ടെസ്റ്റില്‍ അല്പ സമയം നായക സ്ഥാനം വഹിച്ചതിന് പിന്നിലെ രഹസ്യം ഇതാദ്യമായി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി വെളിപ്പെടുത്തി. അന്നത്തെ ഇന്ത്യന്‍ നായകനായ മഹേന്ദ്ര സിങ് ധോണിയുടെ നിര്‍ബന്ധമാണ് താന്‍ അല്പ സമയത്തേക്ക് വീണ്ടും നായക സ്ഥാനം വഹിച്ചതിന് പിന്നില്‍. വിദര്‍ഭ സ്റ്റേഡിയത്തിലെ വിടവാങ്ങാല്‍ മത്സരത്തില്‍ പതിനാറ് വര്‍ഷം നീണ്ട സുവര്‍ണ കരിയര്‍ അവസാന സെക്ഷനില്‍ നായക സ്ഥാനം വഹിച്ചു കൊണ്ടാണ് ഗാംഗുലി അവസാനിപ്പിച്ചത്.
വിവാദങ്ങള്‍ തളര്‍ത്തിയ ടീം ഇന്ത്യ ഗാംഗുലിയെന്ന നായകന്റെ കീഴില്‍ സച്ചിനും ദ്രാവിഡുമടങ്ങുന്ന ഇതിഹാസങ്ങളുടെ തണലില്‍ നേട്ടങ്ങള്‍ കീഴടക്കി. പക്ഷേ നായകസ്ഥാനം നഷ്ടമായ ശേഷം പിന്നീട് ഗാംഗുലി ടീമിനു പുറത്ത് പോയി.
വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് മടങ്ങി വന്ന ഗാംഗുലി 2008 ല്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റില്‍ കരിയര്‍ അവസാനിപ്പിച്ചു. അവസാന ടെസ്റ്റിലെ അവസാന സെഷനില്‍ ഇന്ത്യയുടെ മുന്‍ നായകനു ആദരസൂചകമായി ധോണി ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം നല്‍കി.
പക്ഷേ ഇതു ഏറ്റെടുക്കാന്‍ കാരണം ധോണിയുടെ വലിയ നിര്‍ബന്ധമാണ്. താന്‍ നായക സ്ഥാനം വഹിച്ചതിനു മുമ്പത്തെ ദിവസം ഇനിയുള്ള സെഷനിലെല്ലാം ഗാംഗുലി നയിക്കാന്‍ ആവശ്യപ്പെട്ടു. പക്ഷേ ഞാന്‍ നിരസിച്ചു.
പിന്നീട് മത്സരത്തിന്റെ അവസാന ദിനവും ധോണി കളികളത്തില്‍ വച്ച് നിര്‍ബന്ധിച്ചു. അതോടെയാണ് താന്‍ അല്പനേരത്തേക്ക് നായകനായി മാറിയതെന്നും ഗാംഗുലി പറഞ്ഞു.