അശ്വിന്‍ തുണച്ചു; ദക്ഷിണാഫ്രിക്ക കറങ്ങി; ആറിന് 269

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുകയായിരുന്ന ആതിഥേയരെ പിടിച്ചു കെട്ടി ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ ആശ്വിന്‍. ആദ്യ ദിനത്തിന്റെ അവസാന സെഷനില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് അടിതെറ്റിയപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സാണ് ആതിഥേയരുടെ സമ്പാദ്യം.

77 പന്ത് നേരിട്ട് 24 റണ്‍സോടെ ക്യാപ്റ്റന്‍ ഡുപ്ലെസിസും 23 പന്തില്‍നിന്ന് 10 റണ്‍സ് നേടിയ മഹാരാജുമാണ് ക്രീസില്‍. അശ്വിന്‍ മൂന്ന് വിക്കറ്റെടുത്തു. ഭുവനേശ്വര്‍ കുമാറിന് പകരക്കാരനായിറക്കിയ ഇഷാന്ത് ശര്‍മ്മ ഒരു വിക്കറ്റ് വീഴ്ത്തി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക തുടക്കത്തില്‍ ഓപ്പണിങ് കൂട്ടുകെട്ടില്‍ 85 റണ്‍സെടുത്തു. എയ്ഡന്‍ മാര്‍ക്രം (94), ഹാഷിം അംല (82)യും ആംണ് ആഫ്രിക്കയുടെ ആദ്യ ദിന ടോപ്പ് സ്‌കോറര്‍മാര്‍.

ഇന്ത്യയ്ക്കായി അശ്വിന്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍ കുമാറിന് പകരക്കാരനായി ടീമിലെത്തിയ ഇശാന്ത് ശര്‍മ്മ ഒരു വിക്കറ്റ് നേടി. ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട ഇന്ത്യ രണ്ടാം ടെസ്റ്റില്‍ വിജയമുറപ്പിച്ചാണ് ഇറങ്ങിയിരിക്കുന്നത്.