ടി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു, സൂപ്പര്‍ താരം പുറത്ത്

2024ലെ ഐസിസി ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 2024ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി കളിക്കുന്ന എയ്ഡന്‍ മര്‍ക്രം വെസ്റ്റ് ഇന്‍ഡീസിലും യുഎസ്എയിലുമായി നടക്കാനിരിക്കുന്ന ടൂര്‍ണമെന്റില്‍ പ്രോട്ടീസ് ടീമിനെ നയിക്കും.

ക്വിന്റണ്‍ ഡി കോക്കും ഹെന്റിച്ച് ക്ലാസനുമാണ് പ്രധാന സ്‌ഫോടനാത്മക ബാറ്റര്‍മാര്‍. മന്ദഗതിയിലുള്ളതും തിരിയുന്നതുമായ ട്രാക്കുകളില്‍ തന്റെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കേശവ് മഹാരാജിനും അവസരം ലഭിച്ചിട്ടുണ്ട്.

തബ്രെയിസ് ഷംസിയാണ് ടീമിലെ മറ്റൊരു സ്പെഷ്യലിസ്റ്റ് സ്പിന്നര്‍. ഫാസ്റ്റ് ബൗളിംഗ് ആക്രമണത്തിന് കാഗിസോ റബാഡ നേതൃത്വം നല്‍കും. മുന്‍ നായകന്‍ ടെംബ ബാവുമയ്ക്ക് ടീമില്‍ സ്ഥാനം ലഭിച്ചില്ല.

Image

ടി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീം: എയ്ഡന്‍ മര്‍ക്രം (സി), ബാര്‍ട്ട്മാന്‍, കോറ്റ്സി, ഡി കോക്ക്, ജോണ്‍ ഫോര്‍ച്യൂയിന്‍, റീസ ഹെന്‍ഡ്രിക്‌സ്, ജാന്‍സെന്‍, ക്ലാസന്‍, മഹാരാജ്, മില്ലര്‍, നോര്‍ട്ട്‌ജെ, റബാഡ, റയാന്‍ റിക്കല്‍ടണ്‍, ഷംസി, സ്റ്റബ്‌സ്.

Read more