വിറച്ചു തുടങ്ങിയിട്ടും വീഴാതെ ദക്ഷിണാഫ്രിക്ക; ജയത്തോടെ സെമി സാധ്യതയേറ്റി

ട്വന്റി20 ക്രിക്കറ്റ് ലോക കപ്പില്‍ ബംഗ്ലാദേശിനെ അനായാസം മറികടന്ന് ദക്ഷിണാഫ്രിക്ക സെമി സാധ്യത സജീവമാക്കി. ഏകപക്ഷീയമായ മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. ഇതോടെ നാല് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റുമായി ആഫ്രിക്കന്‍ പട ഒന്നാം ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചു. നാല് മത്സരങ്ങളും തോറ്റ ബംഗ്ലാദേശ് അവസാന സ്ഥാനക്കാര്‍. സ്‌കോര്‍: ബംഗ്ലാദേശ്- 84 ഓള്‍ ഔട്ട് (18.2 ഓവര്‍). ദക്ഷിണാഫ്രിക്ക-86/4 (13.3).

ചെറിയ ലക്ഷ്യം തേടിയ ദക്ഷിണാഫ്രിക്ക പതര്‍ച്ചയോടെയാണ് തുടങ്ങിയത്. ക്വിന്റന്‍ ഡി കോക്ക് (16), റീസ ഹെന്‍ട്രിക്‌സ് (4), എയ്ദന്‍ മാര്‍ക്രം (0) എന്നിവര്‍ അധികം കളിക്കാതെ മടങ്ങി. ഡി കോക്കിനെ മെഹ്ദി ഹസനും ഹെന്‍ട്രിക്‌സിനെയും മാര്‍ക്രമിനെയും തസ്‌കിന്‍ അഹമ്മദുമാണ് ഔട്ടാക്കിയത്. എങ്കിലും ക്യാപ്റ്റന്‍ തെംബ ബാവുമ (31 നോട്ടൗട്ട്), റാസി വാന്‍ഡെര്‍ ഡുസെന്‍ (22) എന്നിവര്‍ ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ ജയത്തോടടുപ്പിച്ചു.

വിജയത്തിന് തുച്ഛമായ റണ്‍സ് മാത്രം വേണ്ടിയിരിക്കെ വാന്‍ ഡെര്‍ ഡുസെന്‍, നാസും അഹമ്മദിന്റെ പന്തില്‍ ഷൊറിഫുള്‍ ഇസ്ലാമിന് ക്യാച്ച് സമ്മാനിച്ച് മടങ്ങിയെങ്കിലും ഡേവിഡ് മില്ലര്‍ (5 നോട്ടൗട്ട്) ബൗണ്ടറിയോടെ ദക്ഷിണാഫ്രിക്കയുടെ ജയം ഉറപ്പിച്ചു.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരായ കാഗിസോ റബാഡയും ആന്റിച്ച് നോര്‍ട്ടിയയുമാണ് (മൂന്ന് വിക്കറ്റ് വീതം) തകര്‍ത്തത്. ടബ്രൈസ് ഷംസിക്ക് രണ്ട് ഇരകളെ ലഭിച്ചു. ബംഗ്ലാദേശ് ബാറ്റര്‍മാരില്‍ ലിറ്റണ്‍ ദാസ് (24), മെഹ്ദി ഹസന്‍ (27) എന്നിവര്‍ പൊരുതി. റബാഡ മാന്‍ ഓഫ് ദ മാച്ച്.

Latest Stories

സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 8.8 കോടി രൂപ; ഇഡി പരിശോധന നടത്തിയത് 20 കേന്ദ്രങ്ങളില്‍

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ

പതിനഞ്ച് പുതുമുഖങ്ങളുമായി സന്തോഷ് ട്രോഫിക്കായുള്ള കേരള ടീം പ്രഖ്യാപിച്ചു; ക്യാപ്റ്റൻ സഞ്ജു

എസ്ഡിപിഐയുടെ നോട്ടീസുമായി ബിനീഷ് കോടിയേരി; കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട് ആരോപിച്ച് ഫേസ്ബുക്ക് പോസ്റ്റ്

നാളെ ഞാന്‍ മരിച്ചു പോയേക്കാം, ഇനി ബാക്കിയുള്ളത് പത്തു വര്‍ഷം കൂടി മാത്രമാണത്: ആമിര്‍ ഖാന്‍