ദക്ഷിണാഫ്രിക്കന്‍ പരമ്പര അവന് ജീവ മരണ പോരാട്ടം, പരാജയപ്പെട്ടാല്‍ ടീമിന് പുറത്ത്: ആകാശ് ചോപ്ര

2024 ഐപിഎലിലെ അതിശയകരമായ പ്രകടനം യുവതാരം അഭിഷേക് ശര്‍മ്മയ്ക്ക് നല്‍കിയ ബൂസ്റ്റ് ചെറുതല്ല. ജൂലൈയില്‍ നടന്ന സിംബാബ്വെയ്ക്കെതിരായ പരമ്പരയില്‍ അഭിഷേക് ശര്‍മ്മ തന്റെ കന്നി അന്താരാഷ്ട്ര കോള്‍-അപ്പ് നേടി. അതിനുശേഷം എട്ട് ടി20 മത്സരങ്ങള്‍ കളിച്ച യുവതാരം 159 റണ്‍സ് മാത്രമാണ് നേടിയത്. അടുത്തിടെ സമാപിച്ച എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ താരത്തില്‍നിന്നും അസാധാരണമായ ഒരു പ്രകടനം സംഭവിച്ചില്ല. ഇത് ഇന്ത്യന്‍ ടീമിലെ അദ്ദേഹത്തിന്റെ സ്ഥാനം സംശയത്തിലാക്കി.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി കാരണം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര ശുഭ്മാന്‍ ഗില്ലിനും യശസ്വി ജയ്സ്വാളിനും നഷ്ടമാകും. അവരുടെ അഭാവത്തില്‍ സഞ്ജു സാംസണൊപ്പം അഭിഷേക് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. ഈ കോമ്പിനേഷന്‍ വിശകലനം ചെയ്യുമ്പോള്‍, അഭിഷേക് ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ മുദ്ര പതിപ്പിച്ചിട്ടില്ലെന്ന് മുന്‍ താരം ആകാശ് ചോപ്ര പറയുന്നു.

ഇംഗ്ലണ്ടിനെതിരായ അടുത്ത ടി20 പരമ്പരയില്‍ ജയ്സ്വാളും ഗില്ലും ലഭ്യമാകുമെന്നതിനാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ വരാനിരിക്കുന്ന പരമ്പര അഭിഷേകിന്റെ ‘ഡു-ഓര്‍-ഡൈ’ കാര്യമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. പ്രോട്ടീസിനെതിരെ കളിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അഭിഷേക് ടീമില്‍നിന്ന് പുറത്താക്കപ്പെടുമെന്ന് ചോപ്ര കരുതുന്നു.

ഇന്ത്യയ്ക്ക് രണ്ടോ മൂന്നോ വലിയ ചോദ്യങ്ങളുണ്ടെന്ന് ഞാന്‍ കരുതുന്നു. കഴിഞ്ഞ മത്സരത്തില്‍ സഞ്ജു സെഞ്ച്വറി നേടിയതിനാല്‍ സമ്മര്‍ദം കൂടുതല്‍ അഭിഷേക് ശര്‍മ്മയ്ക്കായിരിക്കും. സഞ്ജുവിന് മേല്‍ എന്തെങ്കിലും അധിക സമ്മര്‍ദ്ദമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.

എന്നിരുന്നാലും, യശസ്വി (ജയ്‌സ്വാള്‍), ശുഭ്മാന്‍ ഗില്‍ എന്നിവര്‍ ഒരു ഘട്ടത്തില്‍ വരുമെന്നതിനാല്‍, ഓപ്പണ്‍ ചെയ്യാന്‍ അവസരം ലഭിക്കുമ്പോഴെല്ലാം നിങ്ങള്‍ ഒരുപാട് റണ്‍സ് സ്‌കോര്‍ ചെയ്യണമെന്ന് തോന്നുന്നു. അതിനാല്‍ ഈ പരമ്പര വളരെ പ്രധാനമാണ്. പക്ഷേ അഭിഷേക് ശര്‍മ്മയ്ക്ക് ഇത് ‘ഡു-ഓര്‍-ഡൈ’ പരമ്പരയാണ്. കാരണം ഇതിന് ശേഷം ഇംഗ്ലണ്ട് ടി20 ഐ പരമ്പര നാട്ടില്‍ നടക്കുമ്പോള്‍, നിങ്ങള്‍ ഇവിടെ റണ്‍സ് നേടിയില്ലെങ്കില്‍ തീര്‍ച്ചയായും നിങ്ങളെ ഒഴിവാക്കും- ചോപ്ര കൂട്ടിച്ചേര്‍ത്തു.

Latest Stories

വയനാട്ടിലെ പുഴുവരിച്ച ഭക്ഷ്യകിറ്റ് വിതരണം; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

'ടോക്‌സിക് പാണ്ട' ആൻഡ്രോയിഡ് ഫോണുകൾക്കും ബാങ്ക് അക്കൗണ്ടുകൾക്കും എട്ടിന്റെ പണി!

തനി നാടന്‍ വയലന്‍സ്, ഒപ്പം സൗഹൃദവും; 'മുറ' റിവ്യൂ

സ്‌ക്രീനില്‍ മാന്ത്രിക 'തുടരും'; തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ സാധാരണക്കാരനായി മോഹന്‍ലാല്‍, ടൈറ്റില്‍ പോസ്റ്റര്‍ എത്തി

ഇതിലും വിശ്വസനീയമായ നിക്ഷേപം സ്വപ്‌നങ്ങളില്‍ മാത്രം; ഇപ്പോള്‍ നിക്ഷേപിച്ചാല്‍ ഇരട്ടി കൊയ്യാമെന്ന് വിദഗ്ധര്‍

ഫലസ്തീൻ പതാക നശിപ്പിച്ചതിനെ തുടർന്ന് ടെൽ അവീവ് - അയാക്സ് മത്സരത്തിന് ശേഷം സംഘർഷം; നേരിട്ട് ഇടപെട്ട് ബെഞ്ചമിൻ നെതന്യാഹു

നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖം; പ്രതികരണം സദുദ്ദേശപരമായിരുന്നുവെന്ന് പി പി ദിവ്യ

"റയലിനേക്കാൾ ഗോളുകൾ ഞങ്ങൾ അടിച്ചു, അതിൽ ഹാപ്പിയാണ്"; റയൽ മാഡ്രിഡിനെ പരിഹസിച്ച് റെഡ് സ്റ്റാർ താരം

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസ്; പരാതിക്കാരന്‍റെ മൊഴിയെടുത്തു

മാരുതി നമ്മൾ ഉദ്ദേശിച്ച ആളല്ല! പുത്തൻ ഡിസയറിന് ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ !