ദക്ഷിണാഫ്രിക്കൻ പര്യടനം, സഞ്ജുവിന്റെ കാര്യത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്; ആരാധകർക്ക് ഞെട്ടൽ

സൗത്താഫ്രിക്കയുമായുള്ള ആദ്യത്തെ ടി20 പോരാട്ടം ഇന്നു രാത്രി ഡർബനിലെ കിങ്‌സ്‌മെഡിൽ നടക്കാനിരിക്കെ ടീം ഇന്ത്യക്കു അപ്രതീക്ഷിത തിരിച്ചടി. പരിക്കു കാരണം ക്യാപ്റ്റനും സൂപ്പർ ബാറ്റർ ആയ സൂര്യകുമാർ യാദവിന് ആദ്യ ടി 20 നഷ്ടമായേക്കും എന്ന് റിപ്പോർട്ടുകൾ. പരിശീലനത്തിനിടെ സൂര്യകുമാർ യാദവിന് പരിക്ക് പറ്റുകയായിരുന്നു. കൈക്ക് പരിക്കേറ്റ സൂര്യകുമാർ യാദവ് കളിച്ചില്ലെങ്കിൽ സഞ്ജു സാംസൺ ആയിരിക്കും ഇന്ത്യൻ ടീമിനെ നയിക്കുക.

സൂര്യകുമാറിനെ പോലെ ടി 20യിൽ നിലവിൽ ഉള്ളത്തിലെ ഏറ്റവും മികച്ച താരത്തിന്റെ അഭാവം ഇന്ത്യയെ ബാധിക്കാൻ ഇടയുണ്ട്. ടി 20 യിൽ ഇന്ത്യയെ ഇതുവരെ മികച്ച രീതിയിൽ നയിച്ചിട്ടുള്ള സൂര്യകുമാറിനെ നായകമികവിന് ഈ കാലയളവിൽ വലിയ രീതിയിൽ ഉള്ള പ്രശംസയാണ് കിട്ടിയിരിക്കുന്നത്. അപ്രതീക്ഷിതമായ ബോളിങ് മാറ്റത്തിലൂടെയും മികച്ച ഫീൽഡിങ് പ്ലേസ്‌മെന്റിലൂടെയും എതിരാളിയെ ഞെട്ടിക്കാൻ സൂര്യക്ക് ആയിട്ടുണ്ട്.

ഇന്നലത്തെ പരിശീലന സെക്ഷനിലാണ് പന്ത് കൈയിൽ കൊണ്ട് സൂര്യ മൈതാനം വിട്ടത്. ഐസ് പാക്ക് വെച്ചിട്ട് മൈതാനം വിട്ട സൂര്യകുമാർ ഇന്ന് കളിക്കാൻ സാധ്യത ഇല്ലെന്നാണ് റിപ്പോർട്ട്. ഇന്ത്യ ഈ പരമ്പരയിൽ ഉപനായകൻ പ്രഖ്യാപിച്ചിട്ടില്ല. അപ്പോൾ സഞ്ജു, ഹാർദിക് തുടങ്ങിയവർക്ക് സാധ്യതകൾ കൂടും. അതിൽ തന്നെ ഗംഭീറിന് താത്പര്യം സഞ്ജു നായകൻ ആകുന്നതിനോടാണ്. രാജസ്ഥാൻ റോയൽസിനെ നയിച്ചിട്ടുള്ള പരിചയസമ്പത്ത് ഉള്ള സഞ്ജു ആദ്യ ടി 20 യിൽ ടീമിനെ നയിച്ചാലും അതിൽ അതിശയിക്കാനില്ല.

സൂര്യകുമാർ ഇന്ന് കളത്തിൽ ഇറങ്ങി ഇല്ലെങ്കിൽ അദ്ദേഹത്തിന് പകരം തിലക് വർമ്മ ആയിരിക്കും ഇറങ്ങുക.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍