സ്റ്റേഡിയം വിട്ടുതരാന്‍ വിസമ്മതം; ഇന്ത്യ- ദക്ഷിണാഫ്രിക്ക പോരാട്ടം ഗ്രീന്‍ഫീല്‍ഡ് വിടുന്നു

ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ക്രിക്കറ്റ് ടീമുകളുടെ പരമ്പരക്കായി തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വിട്ടുനല്‍കാനാകില്ലെന്ന് അധികൃതര്‍. ആര്‍മി റിക്രൂട്ട്‌മെന്റ് റാലിക്കായി സ്റ്റേഡിയം അനുവദിച്ചിരിക്കുകയാണെന്നാണ് വിശദീകരണം. സ്റ്റേഡിയത്തിന്റെ നടത്തിപ്പവകാശമുള്ള ഐഎല്‍ & എഫ്എസ് കമ്പനിയാണ് നിലപാട് എടുത്തിരിക്കുന്നത്.

ആര്‍മി റിക്രൂട്ട്‌മെന്റ് റാലിക്കു വേണ്ടി പതിനഞ്ച് ദിവസത്തോളം സ്റ്റേഡിയം വിട്ടുനല്‍കിയതിനാലാണ് ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തുവാന്‍ സാധിക്കാത്തത് എന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയം പരിപാലനത്തില്‍നിന്ന് കെസിഎ പിന്‍മാറി. ക്രിക്കറ്റ് ഇതരപരിപാടികള്‍ നടത്തുന്നതു മൈതാനം നശിപ്പിക്കുകയാണെന്ന വിലയിരുത്തലിലാണു തീരുമാനം.

2016 മുതല്‍ കാര്യവട്ടം ഗ്രൗണ്ട് കേരള ക്രിക്കറ്റ് അസോസിയേഷനാണ് പരിപാലിക്കുന്നത്. വര്‍ഷം 75 ലക്ഷത്തോളം രൂപ മുടക്കിയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് പുല്‍മൈതാനം പരിപാലിച്ചു വന്നിരുന്നത്.

അടുത്ത മാസമാണ് പരമ്പര. അഞ്ച് ഏകദിന മത്സരങ്ങളും മൂന്ന് ടി20കളും പരമ്പരയില്‍ ഉണ്ടാവും. കോവിഡ് ഇടവേളയ്ക്ക് ശേഷമുള്ള വനിതാ ടീമിന്റെ ആദ്യ രാജ്യാന്തര പരമ്പരയാകും ഇത്.

Latest Stories

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ലയണൽ മെസിയുടെയും ഗോൾ റെക്കോർഡുകൾ തകർക്കാനൊരുങ്ങി എർലിംഗ് ഹാലൻഡ്

ലൈംഗികമായി പീഡിപ്പിക്കും ഒപ്പം ഭക്ഷണവും നല്‍കും.. ഡിന്നറിന് ക്ഷണിച്ച് അതിക്രമം; ബോളിവുഡ് നടന്‍മാര്‍ക്കെതിരെ കങ്കണ

അന്നത്തെ കോഹ്‌ലിയുടെ ആ റേഞ്ച് പിടിക്കാൻ പറ്റിയ ഒരുത്തനും ഇന്നും ഇല്ല, മത്സരത്തിന് മുമ്പ് അദ്ദേഹം നടത്തിയ തകർപ്പൻ വെല്ലുവിളി.... വമ്പൻ വെളിപ്പെടുത്തലുമായി സർഫറാസ് ഖാൻ

അതിഷി മർലേന ഡൽഹി മുഖ്യമന്ത്രി; ഡൽഹിയുടെ മൂന്നാം വനിതാ മുഖ്യമന്ത്രി

നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് ജാമ്യം; ഇത് എന്തുതരം വിചാരണയാണെന്ന് സുപ്രീംകോടതി

ഇതിന് പിന്നില്‍ ഒരു സംഘം തന്നെയുണ്ട്..; 'എആര്‍എം' വ്യാജ പതിപ്പ് പ്രചരിക്കുന്നതിനെതിരെ ടൊവിനോ

BORDER GAVASKAR TROPHY: ഓസ്‌ട്രേലിയക്ക് എതിരായ കൂറ്റൻ തോൽവിക്ക് ശേഷം ആ മനുഷ്യൻ ഞങ്ങൾക്കായി ഡിന്നർ സംഘടിപ്പിച്ചു, പിന്നെ പാട്ട് പാടി; ഇന്ത്യയുടെ തിരിച്ചുവരവ് എങ്ങനെ സംഭവിച്ചെന്ന് വെളിപ്പെടുത്തി രവിചന്ദ്രൻ അശ്വിൻ

115 ആരോപണങ്ങളുടെ 'നൂറ്റാണ്ടിൻ്റെ വിചാരണ' തുടങ്ങിയ മാഞ്ചസ്റ്റർ സിറ്റിയുടെ വാദം കേൾക്കുന്നതിൽ പ്രീമിയർ ലീഗ് ക്ലബ്ബുകൾ ഇതിനകം തന്നെ നിരാശരായിരിക്കുന്നത് എന്തുകൊണ്ട്?

അയല്‍ക്കാരായി രണ്‍വീറും അക്ഷയ്‌യും; മുംബൈയില്‍ 30 കോടിയുടെ ഫ്‌ളാറ്റ് സ്വന്തമാക്കി പൃഥ്വിരാജ്

'പുറത്തുവന്നത് ചെലവഴിച്ച തുകയുടെ എസ്റ്റിമേറ്റ് ആണോ ആക്ച്വൽസ് ആണോ എന്നത് സർക്കാർ വ്യക്തമാക്കണം'; രമേശ് ചെന്നിത്തല