സൗത്താഫ്രിക്കൻ ക്രിക്കറ്റ് ഇതിഹാസം വിടവാങ്ങി, പ്രതിസന്ധിയിൽ താങ്ങി നിർത്തിയ ആളുടെ വിയോഗത്തിന്റെ നിരാശയിൽ ആരാധകർ

മുൻ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ മൈക്ക് പ്രോക്ടർ( 77 ) അന്തരിച്ചു. 1992-ൽ വിലക്ക് നീക്കി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് സൗത്താഫ്രിക്ക മടങ്ങി എത്തിയ സമയത്ത് അവരുടെ പരിശീലകൻ കൂടി ആളായിരുന്നു മൈക്ക്.

“ശസ്ത്രക്രിയയ്ക്കിടെ അദ്ദേഹത്തിന് ഒരു സങ്കീർണത അനുഭവപ്പെട്ടു, ഐസിയുവിൽ വെച്ച് ഹൃദയസ്തംഭനത്തിലേക്ക് പോയി. അദ്ദേഹം അബോധാവസ്ഥയിലായി, നിർഭാഗ്യവശാൽ പിന്നെ ഉണർന്നില്ല,” അദ്ദേഹത്തിൻ്റെ ഭാര്യ മറീന ദക്ഷിണാഫ്രിക്കൻ വെബ്‌സൈറ്റ് ന്യൂസ് 24-നോട് പറഞ്ഞു.

ബാറ്റുകൊണ്ടും പന്തുകൊണ്ടും പല മികച്ച പ്രകടനങ്ങൾ നടത്തി ടീമിനെ വിജയത്തിൽ എത്തിച്ച മിടുക്കനായ ഓൾറൗണ്ടർമാരിൽ ഒരാളായിരുന്നു പ്രോക്ടർ. എന്നിരുന്നാലും, രാജ്യത്തിൻ്റെ രാഷ്ട്രീയ പ്രക്ഷുബ്ധതയും വിലക്കും കാരണം ദക്ഷിണാഫ്രിക്കയ്‌ക്കായി വെറും 7 ടെസ്റ്റുകൾ മാത്രമാണ് അദ്ദേഹം കളിച്ചത്. 15.02 ശരാശരിയിൽ 41 വിക്കറ്റ് വീഴ്ത്തി.

എന്തിരുന്നാലും ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ ഗ്ലൗസെസ്റ്റർഷെയറിന് വേണ്ടി മികച്ച പ്രകടനം നടത്താനും താരത്തിന് സാധിച്ചിട്ടുണ്ട്. ഓൾറൗണ്ട് താരത്തെ ആദരിക്കുന്നതിനായി ക്ലബ്ബിന് പ്രോക്ടർഷയർ എന്ന വിളിപ്പേര് ആരാധകർ നൽകിയിട്ടുണ്ട് . 401 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച പ്രോക്ടർ 36.01 ശരാശരിയിൽ 48 സെഞ്ചുറികളും 109 അർധസെഞ്ചുറികളും സഹിതം 21,936 റൺസ് നേടി. 19.53 ശരാശരിയിൽ 1,417 വിക്കറ്റുകളും അദ്ദേഹം നേടി.

Latest Stories

അടി തുടങ്ങിയാൽ പിന്നെ മയമില്ല, സൗത്താഫ്രിക്ക ഇന്ന് കണ്ടത് മലയാളി വക മരണമാസ് ഷോ ; വിമർശകരുടെ മുന്നിൽ നെഞ്ചുവിരിച്ച് സഞ്ജു സാംസൺ

തൂക്കല്ല ഇത് കൊലതൂക്ക്, സഞ്ജുവിനും തിലകിനും മുന്നിൽ ഉത്തരമില്ലാതെ സൗത്താഫ്രിക്ക; ജോഹന്നാസ്ബർഗിൽ സിക്സർ മഴ

സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 8.8 കോടി രൂപ; ഇഡി പരിശോധന നടത്തിയത് 20 കേന്ദ്രങ്ങളില്‍

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ

പതിനഞ്ച് പുതുമുഖങ്ങളുമായി സന്തോഷ് ട്രോഫിക്കായുള്ള കേരള ടീം പ്രഖ്യാപിച്ചു; ക്യാപ്റ്റൻ സഞ്ജു