'എടാ മോനെ സൂപ്പറല്ലെ?'; സഞ്ജുവിനെ ഞെട്ടിച്ച് ദക്ഷിണാഫ്രിക്കന്‍ താരം

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണുമൊത്തുള്ള അഭിമുഖത്തിനിടെ മലയാളം പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരം എബി ഡിവില്ലിയേഴ്‌സ്. സഞ്ജുവുമായി തന്റെ യുട്യൂബ് ചാനലില്‍ നടത്തിയ അഭിമുഖത്തിലാണ് ഡിവില്ലിയേഴ്‌സ് മലയാളം സംസാരിച്ച് സഞ്ജുവിനെ ഞെട്ടിച്ചത്.

‘എടാ മോനെ, സൂപ്പറല്ലെ’ എന്ന് ഡിവില്ലിയേഴ്‌സ് സഞ്ജുവിനോടു ചോദിക്കുന്നത്. മാതൃഭാഷ മലയാളമാണെന്ന് സഞ്ജു പറഞ്ഞപ്പോഴായിരുന്നു ഡിവില്ലിയേഴ്‌സിന്റെ ഈ പ്രതികരണം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സഞ്ജു സെഞ്ച്വറി നേടിയപ്പോള്‍ വലിയ സന്തോഷം തോന്നിയെന്നും അഭിമുഖത്തില്‍ ഡിവില്ലിയേഴ്‌സ് പറഞ്ഞു.

2024 സഞ്ജു സാംസണെ സംബന്ധിച്ചിടത്തോളം മികച്ച വര്‍ഷമായിരുന്നു. പ്രതിഭാധനനായ ബാറ്റര്‍ ഇത്രയും വര്‍ഷത്തെ കരിയറില്‍ തന്റെ ഏറ്റവും മികച്ച പ്രകനമാ നടത്തിയത് ഈ വര്‍ഷമായിരുന്നു. എന്തുകൊണ്ടാണ് പലരും ഇന്ത്യയിലെ ഏറ്റവും പ്രതിഭാധനനായ ബാറ്ററായി തരാതെ മുദ്രകുത്തിയത് എന്ന് വര്‍ഷങ്ങളായി പറയുന്നവരെ സഞ്ജു ഒടുവില്‍ ന്യായീകരിച്ചു. എന്തായാലും വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ സഞ്ജു തന്റെ ഭാവി സുരക്ഷിതം ആക്കാനുള്ള ശ്രമത്തില്‍ സഞ്ജു വിജയിച്ചു.

ഒഴുക്കിനൊപ്പം നീന്താനാണ് എനിക്ക് ഇഷ്ടം. ടി 20 യില്‍ അതാണ് ചെയ്യാന്‍ പറ്റുന്ന കാര്യം. കൂടുതല്‍ ചിന്തിക്കാന്‍ പോയാല്‍ അത് പ്രശ്‌നമാണ്. അതിനാല്‍ ആധിപത്യം സ്ഥാപിച്ച് കളിക്കാന്‍ ആ ഫോര്‍മാറ്റില്‍ ഞാന്‍ ഇഷ്ടപെടുന്നു. കുറഞ്ഞ സമയത്തിന് ഉള്ള് ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട ഫോര്മാറ്റാണ്. അതുകൊണ്ട് ശൈലി മാറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല-  അഭിമുഖത്തില്‍ സഞ്ജു പറഞ്ഞു.

Latest Stories

"ജസ്പ്രീത് ബുംറയെക്കാളും മിടുമിടുക്കാനാണ് ആ പാക്കിസ്ഥാൻ താരം"; തുറന്നടിച്ച് മുൻ പാക്കിസ്ഥാൻ ഇതിഹാസം

ഇവിഎം ക്രമക്കേട് പരിശോധിക്കണമെന്ന ഹര്‍ജി; സുപ്രീംകോടതി അടുത്ത മാസം വാദം കേള്‍ക്കും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; പരാതികള്‍ പരിശോധിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് വിവരാവകാശ കമ്മീഷന്‍

വിഡി സതീശന്റെ നാക്ക് മോശം, വെറുപ്പ് വിലയ്ക്ക് വാങ്ങുന്നയാള്‍; പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

"എന്റെ സാമ്രാജ്യത്തിന്റെ താക്കോലും, ബാധ്യതകളുടെ ലിസ്റ്റും നിനക്ക് കൈമാറുന്നു വാഷി; വാഷിംഗ്‌ടൺ സുന്ദറിനോട് രവിചന്ദ്രൻ അശ്വിന്റെ വാക്കുകൾ ഇങ്ങനെ

29-ാം ചലച്ചിത്രമേളയ്ക്ക് തിരശീല വീണു; ബ്രസീലിയൻ ചിത്രമായ മാലുവിന് സുവർണ ചകോരം

വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസം; കരട് പട്ടിക ഉടന്‍, ആദ്യഘട്ട പട്ടികയില്‍ 388 കുടുംബങ്ങള്‍

നിയമലംഘനം നിരീക്ഷിക്കാൻ എ ഐ ക്യാമെറകൾ വീണ്ടും നിരത്തിലേക്ക്; ഇനി എവിടെയും പിടിവീഴും; പിന്നാലെ പോലീസ് നടപടി

എകെജി സെന്ററിലെത്തി രവി ഡിസി; എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി മടങ്ങി

വിടവാങ്ങൽ മത്സരം കിട്ടാതെ പടിയിറങ്ങിയ ഇന്ത്യൻ താരങ്ങൾ; പുതിയ ലിസ്റ്റിലേക്ക് രവിചന്ദ്രൻ അശ്വിനും