ഓര്‍മ്മ നഷ്ടപ്പെടുന്നു;ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം വിശ്രമത്തിലേക്ക്

ദക്ഷിണാഫ്രിക്കന്‍ ടീം മുന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി ക്രിക്കറ്റില്‍ നിന്ന് തത്കാലം ഇടവേളയെടുക്കുന്നതായി റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ പ്രീമിയര്‍ ലീഗിനിടെ സഹതാരവുമായി കൂട്ടിയിടിച്ച് തലയ്ക്ക് പരിക്കേറ്റ ഡുപ്ലെസിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉടലെടുത്തതാണ് കാരണം.

ഇംഗ്ലണ്ട് ആതിഥ്യമൊരുക്കുന്ന ദ ഹണ്ട്രഡ് ലീഗില്‍ നോര്‍ത്തേണ്‍ സൂപ്പര്‍ചാര്‍ജേഴ്‌സിന്റെ താരമാണ് ഡുപ്ലെസി. സൂപ്പര്‍ചാര്‍ജേഴ്‌സ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന് പകരമെത്തിയ ഡുപ്ലെസിക്ക് ഒരു മത്സരം പോലും കളിക്കാന്‍ സാധിച്ചിരുന്നില്ല. നെറ്റ്‌സില്‍ പരിശീലനത്തിനിടെ തലവേദന അനുഭവപ്പെട്ട ഡുപ്ലെസിക്ക് ഓര്‍മ്മക്കുറവിന്റെ പ്രശ്‌നവുമുണ്ടെന്നാണ് വിവരം. ഡുപ്ലെസിയുടെ തലച്ചോറിന് ക്ഷതമേറ്റിരിക്കാനാണ് സാധ്യതയെന്ന് പറയപ്പെടുന്നു.

Read more

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സിന്റെ കളിക്കാരനായിരുന്ന ഡുപ്ലെസിക്ക് രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് പരിക്കേറ്റത്. ഫീല്‍ഡിംഗിനിടെ ഡുപ്ലെസി സഹതാരം മുഹമ്മദ് ഹസ്‌നയ്‌നുമായി കൂട്ടിയിടിക്കുകയായിരുന്നു.