കൃത്യതയ്ക്ക് മുമ്പില്‍ വേഗവും വഴി മാറും, ടെസ്റ്റില്‍ ഒന്‍പതാമനായി ഇറങ്ങി രണ്ട് സെഞ്ച്വറി!

വിമല്‍ താഴത്തുവീട്ടില്‍

ഷോണ്‍ ജനിക്കുന്നതിനു മുന്‍പേ ഷോണിന്റെ അച്ഛന്‍ പീറ്ററും അങ്കിള്‍ ഗ്രയിംമും സൗത്ത് ആഫ്രിക്കയുടെ പ്രഗത്ഭരായ കളിക്കാര്‍ ആയിരുന്നു ചെറുപ്പം മുതലേ ക്രിക്കറ്റിനോട് ബന്ധപെട്ടു ജീവിച്ചകാരണം ഒരു ക്രിക്കറ്റെര്‍ ആകാനുള്ള സാധ്യത വളരെ കൂടുതല്‍ ആയിരുന്നു അതുകൊണ്ടുതന്നെ ഏറ്റവും മികച്ച ബൌളിംഗ് ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായി മാറാന്‍ ഷോണ്‍ പൊള്ളോക്കിന് പ്രത്യേകിച്ച് ബിരുദങ്ങള്‍ ഒന്നും വേണ്ടിയിരുന്നില്ല.

വളരും തോറും തീരത്തേക്ക് അടുക്കുന്ന ഒരു കപ്പലിനെ പോലെ ഷോണ്‍ പൊള്ളോക്ക് ക്രിക്കറ്റിനോട് അടുത്തുകൊണ്ടിരുന്നു. എന്നാല്‍ പൊള്ളോക്കില്‍ ഉള്ള പ്രതീക്ഷകള്‍ എപ്പോഴും ഉയര്‍ന്നു നിന്നിരുന്നു.. ‘സ്വജനപക്ഷപാത’ത്തിലല്ല മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് താന്‍ തിരഞ്ഞെടുക്കപ്പെട്ടതെന്ന് എന്ന് തെളിയിക്കേണ്ട ബാധ്യത അദ്ദേഹത്തിന് നിക്ഷിപ്തമായിരുന്നു.

അക്കാലത്ത് ദേശീയ സെലക്ടറായിരുന്ന ഷോണിന്റ അച്ഛന്‍ പീറ്റര്‍, തന്റെ മകന്‍ ദേശീയ ടീമില്‍ കളിക്കുന്നത് കാണാന്‍ കുറച്ച് ടെന്‍ഷന്‍ ഉള്ള ഒരാള്‍ കൂടിയായിരുന്നു.. ഇതൊക്കെ കൊണ്ട് ഷോണിന്റെ അരങ്ങേറ്റം കുറച്ച് വൈകിയായിരുന്നു സംഭവിച്ചത്..

എന്നാല് 1995-96 ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം കുറിച്ച അദ്ദേഹം 16 വിക്കറ്റുകള്‍ നേടി ബാറ്റിങ്ങില്‍ 26 .60 ആവറേജും കരസ്ഥാമാക്കി അതെ സീരിയസിലെ ഏകദിന പരമ്പരയിലെ അരങ്ങേറ്റം കുറിച്ച ഷോണ്‍ പുറത്താകാതെ 66 റണ്‍സും ബൗളിങ്ങില്‍ 4 – 34 നേടി അരങ്ങേറ്റത്തില്‍ അര്‍ധ സെഞ്ചുറിയും നാലു വിക്കറ്റ് പ്രകടനവും നടത്തിയ ചുരുക്കം ചിലര്‍ക്ക് ഒപ്പം ചരിത്രത്തില്‍ ഇടം നേടി.

പൊള്ളോക്ക്, അലന്‍ ഡൊണാള്‍ഡ് സഖ്യം സൗത്ത് ആഫ്രിക്കന്‍ക്ക് വേണ്ടി 47 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. അവര്‍ സൗത്ത് ആഫ്രിക്കയുടെ എക്കാലത്തെയും മികച്ച ഒരു ബൗളിംഗ് കൂട്ടുകെട്ട് ആയിരുന്നു..സൗത്ത് ആഫ്രിക്കക്ക് വേണ്ടി 400 വിക്കറ്റുകള്‍ നേടിയ ആദ്യ ബൗളറും ഷോണ്‍ പൊള്ളോക്ക് തന്നെ.

ടെസ്റ്റ്, ഏകദിന ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്ന് 3,000 റണ്‍സും 300 വിക്കറ്റും നേടിയ ഷോണിന്റെ ഒരു മനോഹരമായ കൗണ്ടി സ്‌പെല്‍ Warwickshire നു വേണ്ടിയുള്ള അരങ്ങേറ്റത്തില്‍ തുടര്‍ച്ചയായ നാലു ബോളുകളില്‍ നാല് വിക്കറ്റുകള്‍ സ്വന്തമാക്കിയതായിരുന്നു..

അങ്കിള്‍നെയും അച്ഛനെയും പോലെ സൗത്ത് ആഫ്രിക്കയുടെ മികച്ച ഒരു ക്രിക്കറ്ററായി, ഷോണും ആ പട്ടികയിലെ മുകളിലത്തെ സ്ഥാനങ്ങളില്‍ ഇടം പിടിക്കുന്നു..

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി