സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഞായറാഴ്ച നടന്ന മത്സരത്തിലൂടെ ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റനായി തിരിച്ചെത്തിയ എംഎസ് ധോണിക്ക് നായകനായിട്ടുള്ള തിരിച്ചുവരവിൽ തന്നെ ടീമിനെ വിജയിപ്പിയ്ക്കാൻ സാധിച്ചിരുന്നു.ഇന്നലെ ഹൈദരാബാദിനെ 13 റൺസിന് തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിങ്‌സ് സീസണിലെ മൂന്നാം ജയം സ്വന്തമാക്കി. മത്സരശേഷം ജഡേജയെക്കുറിച്ച് സംസാരിക്കവെ, നായകസ്ഥാനം ജഡ്ഡുവിന്റെ പ്രകടനങ്ങളെ ബാധിച്ചു എന്നുപറയുകയുണ്ടായി. കഴിഞ്ഞ വര്ഷം തന്നെ നായകന്റെ ഉത്തരവാദിത്തം തന്റെമേൽ വരുന്നുവെന്ന് ഓൾറൗണ്ടർക്ക് അറിയാമായിരുന്നുവെന്നും ധോണി വെളിപ്പെടുത്തി.
സീസണിലെ മോശം പ്രകടനങ്ങളെ തുടർന്ന് ജഡേജ ക്യാപ്റ്റന് ചുമതല എംഎസ് ധോണിക്ക് കൈമാറക ആയിരുന്നു . സൗരാഷ്ട്ര ഓൾറൗണ്ടറുടെ കീഴിൽ, നിലവിലെ ചാമ്പ്യന്മാർ എട്ടിൽ രണ്ട് ഗെയിമുകൾ മാത്രമാണ് വിജയിക്കാനായത്. സാധാരണ കളിയുടെ എല്ലാ മേഖലയിലും സംഭാവന നൽകുന്ന ജഡേജയുടെ നിഴൽ മാത്രമായിരുന്നു സീസണിൽ കാണാനായത്.
“നിങ്ങൾ ക്യാപ്റ്റൻ ആയിക്കഴിഞ്ഞാൽ, അതിനർത്ഥം ഒരുപാട് ഉദാരവാദിത്വങ്ങൾ നിങ്ങൾക്ക് ഉണ്ട് എന്നതാണ് . എന്നാൽ ചുമതലകൾ വളർന്നപ്പോൾ അത് അവന്റെ മനസ്സിനെ ബാധിച്ചു. ക്യാപ്റ്റൻസി അദ്ദേഹത്തിന്റെ തയ്യാറെടുപ്പിനും പ്രകടനത്തിനും ഭാരമായി എന്ന് ഞാൻ കരുതുന്നു. അതിനാൽ ഇത് അവന് ആവശ്യമായ ഒരു മാറ്റമായിരുന്നു . സ്പൂൺ ഫീഡിംഗ് ശരിക്കും സഹായിക്കില്ല. നായകൻ എടുക്കേണ്ട തീരുമാനങ്ങൾ അയാൾ തന്നെ എടുക്കണം. ”
ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്‌സിന് കൂറ്റൻ സ്‌കോർ നേടാനായിരുന്നു . നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ 202 റൺസെടുത്തു. റിതുരാജ് ഗെയ്ക്‌വാദിന്റെയും ഡിവോൺ കോൺവേയുടേയും വെടിക്കെട്ട് പ്രകടനമാണ് ചെന്നൈയ്ക്ക് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. ഗെയ്ക്‌വാദ് സെഞ്ച്വറിക്ക് ഒരു റൺസ് അകലെ വീണെങ്കിലും ടീമിന് കൂറ്റൻ സ്‌കോർ സമ്മാനിച്ചായിരുന്നു ഗെയ്ക്‌വാദിന്റെ മടക്കം. 57 പന്തിൽ 6 സിക്‌സറും 6 ഫോറും ഉൾപ്പടെയായിരുന്നു ഗെയ്ക് വാദിന്റെ ഇന്നിങ്‌സ്. ഓപ്പണർ ഡിവോൺ കോൺവേ 55 പന്തിൽ 85 റൺസെടുത്തു. മറുപടിയിൽ അവസാന ഓവറുകളിൽ നിക്കോളാസ് പൂരാൻ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തെങ്കിലും ഹൈദരാബാദിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. ചെന്നൈയ്ക്ക് വേണ്ടി മുകേഷ് ചൗധരി നാലും മിച്ചൽ സാന്റനർ, പ്രിട്ടോറിയസ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.