ശ്രീ എന്ന ഒറ്റയാന്‍, സ്വന്തം കഴിവ് കൊണ്ട് മാത്രം ഉയര്‍ന്ന ക്രിക്കറ്റര്‍

2005 ഒക്ടോബര്‍ 25 ന് ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ച ശ്രീശാന്ത്. 2011 ആഗസ്ത് 18 നാണ് അവസാനമായി ഇന്ത്യന്‍ ടീമില്‍ കളിച്ചത്. ഏതാണ്ട് 6 വര്‍ഷം മാത്രം ദേശീയ ടീമില്‍ സജീവമായ ഒരാള്‍ പക്ഷെ ദേശീയ വികാരമായ ഗെയിമില്‍ ഈ നൂറ്റാണ്ടില്‍ ആകെ നേടിയ 2 ലോകകപ്പിലും പങ്കാളിയായിരുന്നു. എത്ര പേര്‍ക്ക് അവകാശപ്പെടാന്‍ പറ്റുന്ന നേട്ടം?

ശ്രീ ഇന്ത്യന്‍ കുപ്പായമണിഞ്ഞ് വര്‍ഷം 10 കഴിഞ്ഞു. അതിനു മുന്‍പും അതിന് പിന്‍പും, സ്വതവേ മലയാളികള്‍ക്ക് അയിത്തം കല്‍പ്പിക്കപ്പെടുന്ന ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് നടന്നു കയറാന്‍ എത്ര പേര്‍ക്ക് പറ്റി? പറ്റിയവര്‍ എത്ര കാലം നില നിന്നു. അത് തന്നെയാണ് ശ്രീശാന്തിന്റെ പ്രസക്തിയും. സച്ചിനും ധോനിയും സെവാഗും ദ്രാവിഡും ഗാംഗുലിയും കുംബ്‌ളെയും ഒക്കെ അണി നിരന്ന ടീമില്‍ അവര്‍ക്കൊപ്പം തോളോടു തോള്‍ ചേരാന്‍ പറ്റിയ മലയാളി എന്ന നിലയില്‍ അയാള്‍ക്ക് അഭിമാനിക്കാം.അഹങ്കരിക്കാം.

ശ്രീ എന്നും ഒറ്റയ്ക്കായിരുന്നു. സ്വന്തം കഴിവ് കൊണ്ട് മാത്രം ഉയര്‍ന്ന ക്രിക്കറ്റര്‍. അയാളുടെ ആത്മവിശ്വാസത്തെ പക്ഷെ അഹങ്കാരമായി മുദ്ര കുത്തപ്പെട്ടുവെന്നത് വൈരുദ്ധ്യം. ഒരു കവിളത്ത് അടി കിട്ടുമ്പോള്‍ മറ്റേ കവിള്‍ കാണിച്ചു കൊടുക്കണമെന്ന ഇന്ത്യന്‍ ട്രഡീഷണല്‍ പാരമ്പര്യം ഗെയിമിലേക്കും പകര്‍ത്തപ്പെട്ടപ്പോള്‍ അവിടെ എതിരാളികള്‍ക്ക് ചുട്ട മറുപടി നല്‍കിയ ശ്രീശാന്ത് അനഭിമിതനായത് സ്വാഭാവികമായിരിക്കാം. വര്‍ഷങ്ങള്‍ കഴിഞ്ഞ് ശ്രീശാന്തിന്റെ അഗ്രഷന്‍ ചുരുക്കം ചില യുവതാരങ്ങളെങ്കിലും പിന്തുടരുമ്പോള്‍ അതിന് കൂടുതല്‍ കൈയ്യടി കിട്ടുന്നത് മറ്റൊരു വൈരുദ്ധ്യം.

വ്യക്തി ജീവിതത്തില്‍ തെളിയിക്കപ്പെടാത്ത കുറ്റങ്ങള്‍ സംഭവിച്ചുവെങ്കിലും ശ്രീശാന്ത് എന്ന ക്രിക്കറ്റര്‍ വിജയി തന്നെയാണ്. 7 വര്‍ഷങ്ങള്‍ അയാള്‍ നിരന്തരം വേട്ടയാടപ്പെട്ടുവെങ്കിലും ഉള്ളിലെ അഗ്‌നി കെടാതെ സൂക്ഷിച്ച ഒരു ഫാസ്റ്റ് ബൗളര്‍ക്ക് ഏറെ പരിമിതികള്‍ ഉണ്ടായിട്ടും തിരിച്ച് വന്ന് ഒരു രഞ്ജി മത്സരത്തില്‍ ഒരു 16 വയസുകാരനൊപ്പം പന്തെറിയാന്‍ പറ്റിയെങ്കില്‍ അത് ഒരു വിജയം തന്നെയാണ്.

ശ്രീ മൈതാനത്ത് നിന്നും മടങ്ങുകയാണ്. 50 ഓവര്‍ ,20 ഓവര്‍ ലോകകപ്പ് നേടിയ ലോകത്തെ ആദ്യ ഫാസ്റ്റ് ബൗളര്‍ ആരവങ്ങളില്‍ നിന്നും അകലുകയാണ്.15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗില്‍ക്രിസ്റ്റിനെയും ഹെയ്ഡനെയും കടപുഴക്കിയ ഓര്‍മ്മകള്‍, മിസ്ബയുടെ ഷോട്ട് ആകാശത്തേക്കുയര്‍ന്നപ്പോള്‍ ലോകമെമ്പാടുമുള്ള ഇന്ത്യക്കാരില്‍ പരിഭ്രാന്തിയുടെ ഓളങ്ങള്‍ ഒരു നിമിഷം സമ്മാനിച്ച് ഒടുവില്‍ ഒരു ജനതയുടെ സാക്ഷാത്കാരം സഫലീകരിച്ച ക്യാച്ച്, ജാക്വസ് കാലിസ് എന്ന അതികായനെ വായുവില്‍ നിരായുധനാക്കിയ ഫോട്ടോ ഫ്രെയിം. ഓര്‍മ്മകള്‍ ഒരുപാടുണ്ട്.അതാകട്ടെ ഒരിക്കലും മറക്കാത്ത രീതിയില്‍ ക്രിക്കറ്റ് ആരാധകരുടെ കണ്ണുകളില്‍ എന്നെന്നും തങ്ങി നില്‍ക്കപ്പെടുന്നതും.

ഒരിക്കല്‍ കൂടി ഒരു IPL എന്ന സ്വപ്നം പൂവണിഞ്ഞില്ലെങ്കിലും അതിനേക്കാള്‍ വലിയ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ ഒരാളെ നാളത്തെ തലമുറ ഓര്‍ക്കുക ഇതിഹാസങ്ങള്‍ക്കൊപ്പം കളിച്ച മലയാളി എന്ന പേരിലാകും. മലയാളികള്‍ ഇനിയും ദേശീയ ടീമില്‍ കളിച്ചേക്കാം. എന്നാല്‍ അവര്‍ക്കാക്കും പക്ഷെം സച്ചിനും ധോനിക്കും സേവാഗിനുമൊപ്പം കളിക്കാനാകില്ലല്ലോ ??????

Latest Stories

ഇഡിക്ക് മുന്നില്‍ ഡല്‍ഹിയിലും ഹാജരാകില്ല; അമ്മയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കണമെന്ന് കെ രാധാകൃഷ്ണന്‍; അന്തിമ കുറ്റപത്രം ഈ മാസം നല്‍കേണ്ടതിനാല്‍ നിര്‍ണായകം

IPL 2025: എന്റെ മോനെ ഇതുപോലെ ഒരു സംഭവം ലോകത്തിൽ ആദ്യം, ചരിത്രത്തിലേക്ക് കണ്ണുംനട്ട് ധോണി; ഉന്നമിടുന്നത് ഇനി ആർക്കും സാധിക്കാത്ത നേട്ടം

മൈനര്‍ പെണ്‍കുട്ടികളെ ഗസ്റ്റ് ഹൗസില്‍ കൊണ്ടുവന്ന് സിലക്ട് ചെയ്യും, എന്നെ റൂമില്‍ പൂട്ടിയിടും.. കൊന്നില്ലെങ്കില്‍ ഞാനെല്ലാം വിളിച്ച് പറയും; ആരോപണങ്ങള്‍ ആവര്‍ത്തിച്ച് എലിസബത്ത്

വഖഫ് ഭൂമിയുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് വഖഫ് ബോർഡ്; മുനമ്പം ജുഡീഷ്യൽ കമ്മീഷൻ റദ്ധാക്കി ഹൈക്കോടതി

'സംസ്ഥാനത്ത് നടന്നത് 231 കോടിയുടെ തട്ടിപ്പ്, പതിവില തട്ടിപ്പിൽ രജിസ്റ്റർ ചെയ്തത് 1343 കേസുകൾ'; മുഖ്യമന്ത്രി നിയമസഭയിൽ

മമ്മൂട്ടിക്ക് ക്യാന്‍സറോ? സിനിമയില്‍ നിന്നും ഇടവേള എടുത്ത് താരം; അഭ്യൂഹങ്ങള്‍ തള്ളി പിആര്‍ ടീം

സര്‍ക്കാര്‍ കരാറുകളില്‍ മുസ്ലിങ്ങള്‍ക്ക് സംവരണം; അനുമതി നല്‍കി മന്ത്രിസഭ; രാജ്യവ്യാപകമായി പ്രത്യാഘാതം ഉണ്ടാകുമെന്ന് ബിജെപി; കര്‍ണാടകയില്‍ പുതിയ വിവാദം

ഈ മാസ്റ്റർ ലീഗ് ഒരു ഓർമപ്പെടുത്തൽ ആയിരുന്നു മക്കളെ, നക്ഷത്രങ്ങളും ചന്ദ്രനും എത്ര പ്രകാശം പരത്തിയാലും അത് സൂര്യനോളം എത്തില്ലല്ലോ; ക്രിക്കറ്റ് ലോകത്ത് ചർച്ചയായി സച്ചിന്റെ റേഞ്ച്

'ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണം, ഇല്ലെങ്കിൽ കർസേവ'; ആവശ്യവുമായി വിഎച്ച്പിയും ബജ്റംഗ് ദളും, സുരക്ഷ ശക്തമാക്കി

IPL 2025: ഉള്ളത് പറയാമല്ലോ കഴിഞ്ഞ സീസണിൽ ജയിക്കാനല്ല ഞാൻ ശ്രമിച്ചത്, ആഗ്രഹിച്ചത് അത് മാത്രം; ഹാർദിക് പാണ്ഡ്യ പറഞ്ഞത് ഇങ്ങനെ