ടി20 ലോകകപ്പ് സ്‌ക്വാഡില്‍ സഞ്ജു ഇടംപിടിച്ചതില്‍ പ്രതികരണവുമായി ശ്രീശാന്ത്, പിന്നാലെ പൊങ്കാലയുമായി ആരാധകര്‍

ടി20 ലോകകപ്പിനുള്ള ടീമില്‍ ഇടംപിടിച്ചിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. ഒമ്പത് വര്‍ഷം നീണ്ട ഇന്ത്യന്‍ ടീം കരിയറില്‍ ഇതാദ്യമായാണ് സഞ്ജു ഒരു ലോകകപ്പ് ടീമില്‍ ഇടംനേടുന്നത്. ഇതിനു പിന്നാലെ സഞ്ജുവിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ് മലയാളി താരവും മുന്‍ ലോകകപ്പ് ജേതാവുമായ എസ് ശ്രീശാന്ത്.

നമസ്‌കാരം, വളരെയധികം സന്തോഷവും അഭിമാനവും തോന്നുന്നു. 2007, 2011 ലോകകപ്പ് ഇന്ത്യ ജയിച്ചപ്പോള്‍ ഒരു മലയാളി സാന്നിധ്യമുണ്ടായിരുന്നു. സഞ്ജു സാംസണ്‍ മോനെ അടിപൊളി. മലയാളി പുലിയാടാ. എല്ലാ ഭാവുകങ്ങളും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ.

സഞ്ജുവിന് ലോകകപ്പ് ഇന്ത്യയിലേക്കെത്തിക്കാന്‍ സാധിക്കെട്ടെ. അവന്‍ അര്‍ഹിക്കുന്ന നേട്ടത്തിലേക്കാണ് എത്തിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ അവനൊപ്പം നില്‍ക്കണം. എല്ലാ ഭാവുകങ്ങളും ഒരിക്കല്‍ക്കൂടി നേരുന്നു- ശ്രീശാന്ത് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

എന്നാല്‍ ഇതിന് പിന്നാലെ ശ്രീശാന്തിനെതിരെ വിമര്‍ശിച്ച് ആരാധകര്‍ രംഗത്തുവന്നിരിക്കുകയാണ്. കാരണം 2023ലെ ഏകദിന ലോകകപ്പില്‍ സഞ്ജു സാംസണ്‍ സ്‌ക്വാഡില്‍ ഇടംപിടിക്കാതിരുന്നപ്പോള്‍ അതിനെ പിന്തുണച്ചയാളാണ് ശ്രീശാന്ത്.

സഞ്ജുവിന്റെ മനോഭാവം ശരിയല്ലെന്നും തെറ്റുകളില്‍ നിന്ന് പഠിക്കുന്നില്ലെന്നും ശ്രീശാന്ത് വിമര്‍ശിച്ചിരുന്നു. ഇതാണ് ആരാധകര്‍ ഇപ്പോള്‍ വിമര്‍ശനത്തിന് വിഷയമാക്കിയിരിക്കുന്നത്.

Latest Stories

ഒരമ്മയെന്ന നിലക്ക് ഐശ്വര്യ ഇങ്ങനെയാണ്; വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടയിൽ അഭിഷേക് ബച്ചൻ

ഐപിഎൽ 2025: നിർണായക നീക്കത്തിൽ മിന്നും താരത്തെ സ്വന്തമാക്കി ചെന്നൈ

'കട്ടൻ ചായയും പരിപ്പുവടയും' ഈപിയുടെ ആത്മകഥ വിവാദം; ഡിസി ബുക്സിൽ നടപടി, പബ്ലിക്കേഷൻ മേധാവിക്ക് സസ്പെൻഷൻ

കരുതി വെച്ച പണം ഇവന് വേണ്ടിയായിരുന്നു; ഐപിഎൽ ലേലത്തിൽ കിംഗ് കോഹ്‌ലിയുടെ ടീമിൽ ഒരു സൂപ്പർ താരം കൂടി

'കട്ടന്‍ ചായയും പരിപ്പുവടയും', ഇപിയുമായി കരാറില്ലെന്ന് പൊലീസിനോട് രവി ഡിസി; ആത്മകഥാ വിവാദം തന്നെ വ്യക്തിഹത്യ നടത്താനെന്ന് പിന്നാലെ ഇപിയുടെ പ്രതികരണം; പാര്‍ട്ടിയ്ക്കുള്ളില്‍ ആരെങ്കിലും ചതിക്കുമെന്ന് കരുതുന്നില്ല'

'പുലി പതുങ്ങുന്നത് ഒളിക്കാൻ അല്ല, കുതിക്കാൻ' - പെർത്തിൽ ആദ്യ ടെസ്റ്റ് ജയം സ്വന്തമാക്കിയ ഇന്ത്യയുടെ ഗംഭീര തിരിച്ചു വരവ്

'കരണകുറ്റിക്ക് അടികൊടുക്കല്‍' ഒഴിവാക്കി വെള്ളപൂശി.. ആണ്‍-പെണ്‍ ഭേദമന്യേ പീഡിപ്പിച്ചു നടക്കുന്നവരുടെ പൃഷ്ടം താങ്ങി നടക്കുന്നയാള്‍ക്ക് എന്ത് യോഗ്യത: ആലപ്പി അഷ്‌റഫ്

വരവറിയിച്ച് സാധാരണക്കാരന്റെ ഫോര്‍ച്യൂണര്‍! നാല് പുതിയ 4WD എസ്‌യുവികളുമായി ടൊയോട്ട ഉടനെത്തും!

"അവരുടെ പൊസിഷനുകളിൽ മാറ്റങ്ങൾ വരുത്തി, അത് കൊണ്ട് ഇന്ന് ഞങ്ങൾ വിജയിച്ചു"; റയൽ മാഡ്രിഡ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

പിങ്ക് മുതൽ കടുംചുവപ്പ് നിറം വരെ; അത്ഭുതപ്പെടുത്തുന്ന ജലാശയങ്ങൾ!