ക്രിക്കറ്റിലെ മാന്യന്മാരുടെ പ്ലെയിംഗ് ഇലവൻ തിരഞ്ഞെടുത്ത് ശ്രീശാന്ത്; സമൂഹ മാധ്യമങ്ങളിൽ ട്രോൾ മഴ

ഇന്ത്യൻ ടീമിൽ ഏറ്റവും കൂടുതൽ മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ച കളിക്കാരനാണ് മലയാളി താരം എസ് ശ്രീശാന്ത്. 2007 ടി-20 ലോകകപ്പ് നേടിയപ്പോഴും, 2011 ഏകദിന ലോകകപ്പ് നേടിയപ്പോഴും ടീമിന്റെ സ്ഥിരം സാനിധ്യം ആയിരുന്ന താരമായിരുന്നു അദ്ദേഹം. എതിരാളികളെ സ്ലെഡ്ജ് ചെയ്യ്തു വിക്കറ്റ് കരസ്ഥമാക്കിയിരുന്നു ശൈലി തുടർന്ന താരമാണ് എസ് ശ്രീശാന്ത്. മാർച്ച് 9 ആം തിയതി 2022 ലാണ് ശ്രീശാന്ത് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചത്.

താരം തിരഞ്ഞടുത്ത മാന്യന്മാരുടെ ടീം പ്ലെയിങ് ഇലവൻ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഓപ്പണിങ് ബാറ്റ്‌സ്മാന്മാരായി ഗൗതം ഗംഭീറിനെയും, വിരാട് കോലിയെയും ആണ് ശ്രീശാന്ത് തിരഞ്ഞെടുത്തിരിക്കുന്നത്. രണ്ട് പേരും മുൻപ് ഒരുപാട് തവണ കളിക്കളത്തിൽ വെച്ച് പോരാടിയിട്ടുണ്ട്. അത് കൊണ്ട് അവരുടെ അഗ്രസിവ് ആയ പ്രകടനം ടീമിന് ഗുണകരമാകും എന്നാണ് ശ്രീശാന്ത് അഭിപ്രായപ്പെടുന്നത്. ക്യാപ്റ്റനായി സൗരവ് ഗാംഗുലിയെ ആണ് അദ്ദേഹം ഉൾപെടുത്താൻ നിശ്ചയിച്ചിരിക്കുന്നത്. ഒപ്പം ബംഗ്ലാദേശ് ഓൾറൗണ്ടർ ആയ ഷകീബ് അൽ ഹസനിനെയും ശ്രീശാന്ത് തിരഞ്ഞെടുത്തു.

ടീമിൽ അടുത്ത താരമായി വരുന്നത് മുൻ വെസ്റ്റ് ഇൻഡീസ് കളിക്കാരനായ കെറോൺ പൊള്ളാർഡ് ആണ്. ഒരുപാട് തവണ കളിക്കാരുമായും അമ്പയർമാരുമായും വാക്‌പോര് ഉണ്ടാക്കിയിട്ടുള്ള താരമാണ് പൊള്ളാർഡ്. അടുത്ത കളിക്കാരൻ, ശ്രീശാന്തിന്റെ മുഖത്ത് അടിച്ച വ്യക്തിയായ മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗിനെ ആണ് തിരഞ്ഞെടുത്തിരിക്കുന്നത്. ബോളിങ് നിരയിൽ പേസറായ മുൻ പാകിസ്ഥാൻ താരം ഷുഹൈബ് അക്തറാണ് അടുത്ത താരം. അദ്ദേഹവും കളിക്കളത്തിൽ വെച്ച് ഒരുപാട് തവണ എതിർ ടീമുമായി വാക്‌പോര് ഉണ്ടാക്കിയിട്ടുമുണ്ട്.

കൂടാതെ ടീമിലേക്ക് മുൻ സൗത്ത് ആഫ്രിക്കൻ കളിക്കാരനായ ദക്ഷിണാഫ്രിക്കന്‍ പേസർ ആന്ദ്രേ നെല്ലാണ് മറ്റൊരു താരം. അവസാനമായി ശ്രീശാന്ത് തന്റെ പേരും കൂടെ ഉൾപ്പെടുത്തി. താരത്തിന്റെ മാന്യന്മാരുടെ പ്ലെയിങ് ഇലവൻ കണ്ട് സോഷ്യൽ മീഡിയയിൽ ട്രോള് മഴയാണ്.