Ipl

അവർ ഈ ലീഗിനെ തീപിടിപ്പിച്ചു, വെളിപ്പെടുത്തലുമായി ആകാശ് ചോപ്ര

ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായിട്ടുള്ള ലേലം അവസാനിച്ചപ്പോൾ മോശം സ്‌ക്വാഡ് എന്ന് വിലയിരുത്തപെട്ട 2 ടീമുകൾ ആയിരുന്നു – ഹൈദെരാബാദും ഗുജറാത്തും. എല്ലാ ടീമുകളും പകുതി വീതം മത്സരങ്ങൾ കളിച്ച് കഴിഞ്ഞപ്പോൾ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഗുജറാത്ത്, നാലാമതാണ് ഹൈദരാബാദ്. വലിയ പ്രശസ്തരായ താരങ്ങൾ ഒന്നും ഇല്ലാത്ത ഈ ടീമുകളുടെ പ്രത്യേകത എന്താണ്- കൂട്ടായ പ്രവർത്തനം എന്ന് പറയാം. ഇപ്പോഴിതാ ഈ വർഷത്തെ പ്രീമിയർ ലീഗിനെ തീപിടിപ്പിച്ച 2 ടീമുകളുടെ പേര് പറഞ്ഞിരിക്കുകയാണ് ആകാശ് ചോപ്ര.

” ഹൈദെരാബാദും ഗുജറാത്തുമാണ് ഈ വർഷത്തെ ലീഗിനെ തീപിടിപ്പിച്ച ടീമുകൾ. ഹാർദിക് ഇല്ലാതെയാണ് ഇന്നലെ ഗുജറാത്ത് നേടിയ വിജയം. ഗിലും റൺ നേടിയില്ല . ഈ ഗുജറാത്ത് ടീം അവരുടെ പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ച് ഞാൻ ഒരിക്കലും വിചാരിച്ചിട്ടില്ലാത്ത കാര്യങ്ങളാണ് ചെയ്യുന്നത്.”

തുടക്കത്തിലേ 2 മത്സരങ്ങളിലെ തോൽവിക്ക് ശേഷം ട്രാക്കിൽ എത്തിയ ഹൈദരാബാദ് മികച്ച വിജയമാണ് അടുത്ത 4 മത്സരങ്ങളിലും നേടിയത്. മികവിലേക്കുയർന്ന ബൗളറുമാരാണ് ടീമിന്റെ കരുത്ത്.

Latest Stories

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ

പതിനഞ്ച് പുതുമുഖങ്ങളുമായി സന്തോഷ് ട്രോഫിക്കായുള്ള കേരള ടീം പ്രഖ്യാപിച്ചു; ക്യാപ്റ്റൻ സഞ്ജു

എസ്ഡിപിഐയുടെ നോട്ടീസുമായി ബിനീഷ് കോടിയേരി; കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട് ആരോപിച്ച് ഫേസ്ബുക്ക് പോസ്റ്റ്

നാളെ ഞാന്‍ മരിച്ചു പോയേക്കാം, ഇനി ബാക്കിയുള്ളത് പത്തു വര്‍ഷം കൂടി മാത്രമാണത്: ആമിര്‍ ഖാന്‍

എന്റെ പൊന്ന് സഞ്ജു ഒരു റൺ എങ്കിൽ ഒരു റൺ എടുക്കണേ മോനെ, മലയാളി താരത്തെ കാത്തിരിക്കുന്നത് വമ്പൻ നാണക്കേട്; അപമാന ലിസ്റ്റിൽ മുന്നിൽ രോഹിതും കോഹ്‌ലിയും

കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയുടെ വ്യാജ പതിപ്പുകൾ വ്യാപകം; വിറ്റഴിക്കാത്ത 7,000 ക്ലബ്ബ് ജേഴ്സികൾ നശിപ്പിച്ചു

പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് പി സരിൻ; തന്റെ വീട്ടിൽ താമസിക്കുന്നത് കുടുംബസുഹൃത്ത്, വീട്ടിൽ വന്നാൽ മനസിലാകും; സൗമ്യയുമായി വാർത്താസമ്മേളനം

ഒടുവില്‍ ആ നേട്ടവും കൈവരിച്ച് ഇന്ദ്രന്‍സ്; അഭിനന്ദനവുമായി മന്ത്രിയും ആരാധകരും