ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ അഞ്ച് വിക്കറ്റിന് കീഴടക്കി അതിർണായക ജയമാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്. ചെന്നൈ ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം എട്ട് പന്തുകൾ ബാക്കി നിൽക്കെയാണ് ഹൈദരാബാദ് മറികടന്നത്. ചെന്നൈ ബാറ്റർമാർ ഉത്തരവാദിത്വം മറന്നപ്പോൾ ഹൈദരാബാദ് ബാറ്റ്‌സ്മാന്മാർ വളരെ ബുദ്ധിപൂർവ്വം സ്കോർ പിന്തുടരുക ആയിരുന്നു.
ഇരുടീമുകളെയും സംബന്ധിച്ച് ഒന്നെങ്കിൽ ജയം അല്ലെങ്കിൽ പുറത്തേക്ക് എന്ന നിലയിൽ ഉള്ള മത്സരത്തിൽ ചെന്നൈ കളിയുടെ എല്ലാ മേഖലയിലും പിന്നിൽ പോകുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ആദ്യത്തെ ബാറ്റ് ചെയ്ത ചെന്നൈ വളരെ എളുപ്പത്തിൽ 190 റൺ എങ്കിലും നേടും എന്ന് തോന്നിച്ച സമയത്താണ് 25 പന്തിൽ 42 റൺസെടുത്ത അരങ്ങേറ്റക്കാരൻ ഡിവാൾഡ് ബ്രേവിസിന്റെ വിക്കറ്റ് ചെന്നൈക്ക് നഷ്ടമായത്. കമിന്റു മെന്റിസ് എടുത്ത തകർപ്പൻ ക്യാച്ചിന് ഒടുവിൽ താരം മടങ്ങിയതോടെ ചെന്നൈ ചീട്ടുകൊട്ടാരം പോലെ വീണു. താരം തന്നെ ആയിരുന്നു ചെന്നൈയുടെ ടോപ് സ്‌കോറർ. താരത്തെ കൂടാതെ നന്നായി കളിച്ചത് ആയുഷ് മാത്രെ ( 30 ) ആയിരുന്നു. ധോണി 6 റൺ എടുത്ത് മടങ്ങി.
ഹൈദരാബാദ് ആകട്ടെചെന്നൈ വിജയലക്ഷ്യം പിന്തുടർന്നപ്പോൾ ഇടക്ക് ഒന്ന് പതറിയെങ്കിലും മനോവീര്യം കൈവിടാതെ ജയം സ്വന്തമാക്കുക ആയിരുന്നു. എന്തായാലും വിജയത്തിലേക്ക് ഉള്ള യാത്രയിൽ ആരാധകരെ ചിരിപ്പിച്ച ഒരു സംഭവം ഹൈദരാബാദിന്റെ ഇന്നിങ്സിൽ ഉണ്ടായി. നൂർ അഹമ്മദ് എറിഞ്ഞ കളിയുടെ 16 ഓവറിൽ ക്രീസിൽ നിൽക്കുന്നത് മെൻഡിസും നിതീഷ് കുമാർ റെഡ്ഢിയും. ഓവറിന്റെ രണ്ടാം പന്തിൽ നൂർ നോ ബോൾ എറിഞ്ഞു. ഇത് ഫ്രീ ഹിറ്റിന് കാരണമായി. എന്നാൽ ഫ്രീ ഹിറ്റ് പന്തിൽ വമ്പനടിക്ക് ശ്രമിച്ച മെൻഡിസിന് പിഴച്ചു. അവിടെ റൺ ഒന്നും നേടാൻ ടീമിന് ആയില്ല. എന്തായാലും ഫ്രീ ഹിറ്റിൽ ഒരു സിക്സ് പ്രതീക്ഷിച്ച ടീം ഉടമ കാവ്യ മാറാൻ-” ഇവനൊക്കെ എന്തിനാണ് കളിക്കുന്നത്” എന്ന തരത്തിൽ ഉള്ള റിയാക്ഷൻ ആണ് അവർ നൽകിയത്.
എന്തായാലും ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ഹൈദരാബാദിനായി.
The reaction of Kavya Maran was epic. 🤣pic.twitter.com/k3vvxuuOmt
— Mufaddal Vohra (@mufaddal_vohra) April 25, 2025