മറുകണ്ടം ചാടി ശ്രീലങ്കയും ബംഗ്ലാദേശും; ഇന്ത്യ ഏഷ്യാ കപ്പ് ബഹിഷ്‌കരിക്കും?

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് (പിസിബി) ആശ്വാസ വാര്‍ത്ത. 2023ലെ ഏഷ്യാ കപ്പിനുള്ള പുതിയ ഹൈബ്രിഡ് പദ്ധതിക്ക് ബംഗ്ലാദേശും ശ്രീലങ്കയും പിന്തുണ നല്‍കിയതായാണ് ഏറ്റവും പുതിയ വിവരം. പിസിബി ചെയര്‍മാന്‍ നജാം സേത്തി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് (എസിസി) നിര്‍ദ്ദേശം സമര്‍പ്പിച്ചു. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ നിര്‍ദ്ദേശം വിലയിരുത്തുമെന്നാണ് അറിയുന്നത്.

എന്നാല്‍ പാകിസ്ഥാനില്‍നിന്ന് മുഴുവന്‍ ടൂര്‍ണമെന്റും മാറ്റണമെന്നതില്‍ ബിസിസിഐ ഉറച്ചുനില്‍ക്കുകയാണ്. അതിനാല്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഒരു ‘ബഹിഷ്‌ക്കരണം’ പ്രതീക്ഷിക്കാം.

പിസിബിയുടെ നിര്‍ദ്ദേശങ്ങള്‍

നിര്‍ദ്ദേശം 1: പാകിസ്ഥാന്‍ എല്ലാ മത്സരങ്ങളും ആതിഥേയത്വം വഹിക്കുമ്പോള്‍ ഇന്ത്യ അവരുടെ മത്സരങ്ങള്‍ ഒരു നിഷ്പക്ഷ വേദിയില്‍ കളിക്കുന്നു.

നിര്‍ദ്ദേശം 2: ടൂര്‍ണമെന്റിനെ രണ്ട് ഘട്ടങ്ങളായി തിരിക്കുന്നു. പാകിസ്ഥാന്‍ ആദ്യ റൗണ്ട് ഗെയിമുകള്‍ക്ക് ആതിഥേയത്വം വഹിക്കുന്നു. ഇന്ത്യ അവരുടെ എല്ലാ ഗെയിമുകളും ഒരു നിഷ്പക്ഷ വേദിയില്‍ കളിക്കുന്നു. ഫൈനല്‍ ഒരു ന്യൂട്രല്‍ വേദിയിലും നടക്കും.

ഞാന്‍ നിര്‍ദ്ദേശം കണ്ടിട്ടില്ല. എന്നാല്‍ ഞങ്ങളുടെ നിലപാടില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. ടൂര്‍ണമെന്റ് യു.എ.ഇയിലല്ല, നിഷ്പക്ഷ വേദിയില്‍ നടക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അവിടെയുള്ള ചൂട് കൊണ്ട് നമുക്ക് കൂടുതല്‍ പരിക്കുകളൊന്നും ഉണ്ടാകില്ല. ശ്രീലങ്കയാണ് ടൂര്‍ണമെന്റിന് ഏറ്റവും അനുയോജ്യം. ഇത് ബഹിഷ്‌കരിക്കുന്നതിനെ കുറിച്ച് ഞങ്ങള്‍ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. നമുക്ക് ആദ്യം സാഹചര്യം മനസിലാക്കാം, എന്നിട്ട് തീരുമാനമെടുക്കാം- ഒരു മുതിര്‍ന്ന ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Latest Stories

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ