ടൂര്‍ കരാറില്‍ ലങ്കന്‍ താരങ്ങളെല്ലാം ഒപ്പുവെച്ചു, ഒരാളൊഴികെ

ഇന്ത്യയുമായുള്ള പരിമിത ഓവര്‍ പരമ്പരയ്ക്കുള്ള ടൂര്‍ കരാറുകളില്‍ ലങ്കന്‍ താരങ്ങളെല്ലാം ഒപ്പുവെച്ചുവെന്നറിയിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. എന്നാല്‍ സീനിയര്‍ താരം ഏഞ്ചലോ മാത്യൂസ് കരാറില്‍ ഒപ്പുവെച്ചിട്ടില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ മാത്യൂസ് പരമ്പരയില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചെന്ന് അധികൃതര്‍ പറഞ്ഞു.

ബുധനാഴ്ച രാവിലെയ്ക്കുള്ളില്‍ കരാര്‍ ഒപ്പുവയ്ക്കാത്ത താരങ്ങളെ ഇന്ത്യന്‍ പരമ്പരയില്‍ പരിഗണിക്കില്ലെന്നു ബോര്‍ഡ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് താരങ്ങളെല്ലാം കരാറില്‍ ഒപ്പിട്ടത്. ജൂലൈ 13ന് ആണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള പരിമിത ഓവര്‍ പരമ്പര ആരംഭിക്കുക. പരമ്പരയ്ക്കായുള്ള ശ്രീലങ്കന്‍ ടീമിനെ ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്നാണ് വിവരം.

അതിനിടെ മാത്യൂസ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി മാത്യൂസ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സമീപിച്ചതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ബോര്‍ഡ് ഇക്കാര്യം ചര്‍ച്ചയ്ക്ക് വെച്ചന്നും വരുന്ന ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഇതില്‍ തീരുമാനമുണ്ടാകുമെന്നുമാണ് വിവരം.

മാത്യൂസിനെ അടുത്തിടെ നടന്ന പരമ്പരകളിലേക്കൊന്നും ബോര്‍ഡ് പരിഗണിച്ചിരുന്നില്ല. താരത്തിന്റെ പ്രകടനം മികച്ചതായിരുന്നുവെങ്കിലും യുവ ടീമിന് പ്രാമുഖ്യം കൊടുക്കാനായിരുന്നു ബോര്‍ഡ് സീനിയര്‍ താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയത്.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന