നാണക്കേടിൽ നിന്ന് രക്ഷപെട്ട് ശ്രീലങ്ക; ഇംഗ്ലണ്ടുമായുള്ള അവസാന ടെസ്റ്റ് പരമ്പരയിൽ ആശ്വാസ ജയം

ഇംഗ്ലണ്ടിനെതിരെ ഉള്ള ടെസ്റ്റ് പരമ്പരയിൽ അവസാന മത്സരത്തിൽ 8 വിക്കറ്റിന് വിജയിച്ച് ശ്രീലങ്ക ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. പരമ്പര ഇംഗ്ലണ്ട് 2-1 ന് വിജയിച്ചെങ്കിലും നാണം കേട്ട തോൽ‌വിയിൽ നിന്ന് രക്ഷപെടാൻ ശ്രീലങ്കയ്ക്ക് സാധിച്ചു. പരമ്പരയിലെ പ്ലയെർ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടത് ജോ റൂട്ട് ആണ്. കൂടാതെ അവസാന മത്സരത്തിലെ പ്ലയെർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത് ശ്രീലങ്കയുടെ പത്തും നിസ്സങ്കയാണ്‌.

അവസാന ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിന് വേണ്ടി ആദ്യ ഇന്നിങ്സിൽ 154 റൺസുമായി ഓലി പോപ്പ് മികച്ച പ്രകടനം നടത്തി. അദ്ദേഹത്തിന്റെ ഒപ്പം ബെൻ ഡക്കറ്റ് 86 റൺസും നേടി. അങ്ങനെ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 325 റൺസ് എന്ന സ്‌കോറിൽ എത്തി. മറുപടി ബാറ്റിംഗിൽ ശ്രീലങ്കയ്ക്ക് വേണ്ടി പത്തും നിസ്സംഗ 64 റൺസും ധനഞ്ജയ ഡി സിൽവ 69 റൺസും കുശാൽ മെൻഡിസ് 64 റൺസും നേടിയെകിലും 263 റൺസ് മാത്രമേ ടീമിന് സ്കോർ ചെയ്യാൻ സാധിച്ചുള്ളൂ.

രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന്റെ ജെയ്‌മി സ്മിത്ത് മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. താരം 67 റൺസ് സ്കോർ ചെയ്തു. മറ്റാർക്കും മികച്ച പ്രകടനം നടത്താൻ സാധിച്ചില്ല. അവസാന ഇന്നിങ്സിൽ ശ്രീലങ്കയ്ക്ക് വേണ്ടി പത്തും നിസ്സംഗ സെഞ്ച്വറി നേടി. അദ്ദേഹം 127 റൺസ് ആണ് നേടിയത്. അങ്ങനെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക ഇംഗ്ലണ്ട് സ്കോർ മറികടന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ ശ്രീലങ്ക അഞ്ചാം സ്ഥാനത്തും ഇംഗ്ലണ്ട് ആറാം സ്ഥാനത്തുമാണ് നിൽക്കുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ