ശ്രീലങ്കന്‍ താരത്തിന് ഐസിസിയുടെ വിലക്ക്, ഒരു വര്‍ഷം കളത്തിന് പുറത്ത്

ശ്രീലങ്കയുടെ ഇടംകൈയ്യന്‍ സ്പിന്നര്‍ പ്രവീണ്‍ ജയവിക്രമയെ എല്ലാത്തരം ക്രിക്കറ്റില്‍നിന്നും ഐസിസി ഒരു വര്‍ഷത്തേക്ക് വിലക്കി. ഐസിസിയുടെ അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചുവെന്ന് സമ്മതിച്ചതിനെ തുടര്‍ന്നാണ് ജയവിക്രമയ്ക്കെതിരെ വിലക്ക് ഏര്‍പ്പെടുത്തിയത്.

കോഡിന്റെ ആര്‍ട്ടിക്കിള്‍ 2.4.7 ലംഘിച്ചതായി ജയവിക്രമ സമ്മതിച്ചു. ഏതെങ്കിലും ഡോക്യുമെന്റേഷനോ മറ്റ് വിവരങ്ങളോ മറച്ചുവെക്കുകയോ കൃത്രിമം കാണിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നതുള്‍പ്പെടെ ACU നടത്തുന്ന ഏതൊരു അന്വേഷണത്തെയും തടസ്സപ്പെടുത്തുകയോ കാലതാമസം വരുത്തുകയോ ചെയ്യുന്നതാണ് ഈ ആര്‍ട്ടിക്കിളിന് കീഴില്‍ വരുന്ന കുറ്റങ്ങള്‍.

2022ലാണ് ജയവിക്രമ അവസാനമായി ശ്രീലങ്കയെ പ്രതിനിധീകരിച്ചത്. അഞ്ച് ടെസ്റ്റുകളിലും അഞ്ച് ഏകദിനങ്ങളിലും അഞ്ച് ടി20യിലും അദ്ദേഹം ലങ്കയ്ക്കായി കളിച്ചിട്ടുണ്ട്. ആ 15 മത്സരങ്ങളില്‍ നിന്ന് ആകെ 32 അന്താരാഷ്ട്ര വിക്കറ്റുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റ്, ലങ്ക പ്രീമിയര്‍ ലീഗ് എന്നിവയുമായി ബന്ധപ്പെട്ടാണ് താരത്തിനെതിരായ ആരോപണങ്ങള്‍.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ