ശ്രീലങ്കന്‍ പര്യടനം: അഗാര്‍ക്കറെ കാണാന്‍ ഗംഭീര്‍, രണ്ട് സൂപ്പര്‍ താരങ്ങളെ ടീമിലേക്ക് തിരികെ എത്തിക്കും!

ശ്രീലങ്കയ്ക്കെതിരായ വൈറ്റ് ബോള്‍ പരമ്പരയ്ക്കുള്ള ടീമിനെ തിരഞ്ഞെടുക്കുന്നതിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ഹെഡ് കോച്ച് ഗൗതം ഗംഭീര്‍ അടുത്തയാഴ്ച ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറെ കാണും. രാഹുല്‍ ദ്രാവിഡില്‍ നിന്ന് ഉത്തരവാദിത്വം ഏറ്റെടുത്ത മുന്‍ ലോകകപ്പ് താരത്തിന് അയല്‍ക്കാര്‍ക്കെതിരായ പരമ്പര ആദ്യ നിയോഗമായിരിക്കും.

ഹിന്ദുസ്ഥാന്‍ ടൈംസ് പറയുന്നതനുസരിച്ച്, അടുത്തയാഴ്ച ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ടീമുകളെ തിരഞ്ഞെടുക്കാന്‍ പുതിയ ഹെഡ് കോച്ചും ചീഫ് സെലക്ടറും യോഗം ചേരും. ഹാര്‍ദിക് പാണ്ഡ്യയെ ടി20 നായകനായി തിരഞ്ഞെടുത്തേക്കുമെന്നും കെഎല്‍ രാഹുലും ശ്രേയസ് അയ്യരും ഏകദിന സെറ്റപ്പിലേക്ക് മടങ്ങിയെത്തുമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന, ടി20 പരമ്പരയാണ് പര്യടനത്തിലുള്ളത്. ജൂലൈ 26 മുതല്‍ ടി20 പരമ്പരയോടെ പര്യടനം ആരംഭിക്കും. നിലവില്‍ ടീമിലെ സപ്പോര്‍ട്ടിംഗ് സ്റ്റാഫിനെ തിരഞ്ഞെടുക്കുക എന്ന ദൗത്യമാണ് ഗംഭീര്‍ കൈകാര്യം ചെയ്യുന്നത്. എന്നാല്‍ തുടക്കത്തിലെ തന്നെ ഗംഭീര്‍-ബിസിസിഐ ചിന്തകള്‍ തമ്മില്‍ യോജിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

തനിക്കൊപ്പം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ ഉണ്ടായിരുന്ന ബാറ്റിംഗ് പരിശീലകനായ മലയാളി അഭിഷേക് നായരേ നിയമിക്കാന്‍ ആണ് ഉദ്ദേശിക്കുന്നത്. ബോളിംഗ് കോച്ചായി മുന്‍ ഇന്ത്യന്‍ താരം വിനയ് കുമാറിനെ ഗംഭീര്‍ നിര്‍ദ്ദേശിച്ചതായിട്ടാണ് റിപോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ബിസിസിഐക്ക് ഇവര്‍ രണ്ടു പേരുടെയും കാര്യത്തില്‍ താല്പര്യ കുറവുണ്ട്.

അതോടൊപ്പം ജോണ്‍ടി റോഡ്‌സിനെ ഫീല്‍ഡിംഗ് പരിശീലകനാക്കാന്‍ ഗംഭീര്‍ അഭ്യര്‍ത്ഥിച്ചതായും എന്നാല്‍ ആ അഭ്യര്‍ത്ഥനയും ബോര്‍ഡ് നിരസിച്ചതായി റിപ്പോര്‍ട്ടുണ്ട്. തുടക്കത്തിലേ ഈ സ്വര ചേര്‍ച്ചയില്ലായ്മ മുന്നോട്ട് കാര്യങ്ങള്‍ കുഴപ്പത്തിലാക്കുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.

Latest Stories

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ