മനം നിറച്ച് ശ്രീലങ്കൻ കാണികൾ, ഓസ്‌ട്രേലിയൻ ടീമിന് കൈയടി; വീഡിയോ വൈറൽ

ജൂൺ 24 വെള്ളിയാഴ്ച കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന അഞ്ചാം ഏകദിനത്തിന് ശേഷം ശ്രീലങ്കൻ കാണികൾ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന് ഉജ്ജ്വല സ്വീകരണം നൽകി. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തിൽ ഓസ്‌ട്രേലിയയാണ് വിജയിച്ചത്. എങ്കിലും മത്സരം അവസാനിച്ച ശേഷം ശ്രീലങ്കൻ കാണികൾ ഓസ്‌ട്രേലിയൻ ടീമിന് നന്ദി പറഞ്ഞു. അവർക്കായി കൈയടിച്ച് ആദരം കാണിച്ചു,

സ്റ്റേഡിയത്തിനകത്ത് ധാരാളം ആളുകൾ മഞ്ഞ ടീ-ഷർട്ടുകൾ ധരിക്കുകയും “നന്ദി, ഓസ്‌ട്രേലിയ” എന്നെഴുതിയ പ്ലക്കാർഡുകളുമായി അണിനിരക്കുകയും ചെയ്തു. ശ്രീലങ്കൻ ആരാധകരുടെ ഈ പ്രവർത്തി വളരെ വേഗം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.

ബുദ്ധിമുട്ടേറിയ സാഹചര്യത്തിൽ തങ്ങളുടെ ഉള്ളിൽ ക്രിക്കറ്റ് സന്തോഷം നിറക്കാൻ കാരണമായ ഓസ്‌ട്രേലിയൻ ടീമിന് നന്ദി അറിയിക്കുക വഴി ആരാധകരുടെ ഈ പ്രവർത്തിക്കു വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്.

ആദ്യ ടി20 മത്സരം തോറ്റ ലങ്കൻ ടീം മനോഹരമായി തിരിച്ചുവന്ന് പരമ്പര സ്വന്തമാക്കുക ആയിരുന്നു. ഇനി ഒരിക്കലും തിരിച്ചുവരില്ല എന്നുപറഞ്ഞ ശ്രീലങ്കൻ ക്രിക്കറ്റ് വിമർശകർക്കിടയിലൂടെ ഗംഭീര തിരിച്ചുവരവാണ് ഇപ്പോൾ നടത്തുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം