ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍നിന്ന് ശ്രീലങ്ക പിന്മാറിയതായി സൂചന

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍നിന്ന് ശ്രീലങ്ക പിന്മാറിയതായി സൂചന. ഡല്‍ഹിയിലെ വായു മലിനീകരണവും മൂടല്‍ മഞ്ഞും കളിക്കാര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന വിശദീകരണത്തിലാണ് പിന്മാറുന്നതെന്നാണ് സൂചന.

നേരത്തെ ടെസ്റ്റ് കളിക്കുന്നതിനിടെ ഡല്‍ഹിയിലെ മലിനീകരണ പ്രശ്‌നങ്ങള്‍ കളിക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുകളുണ്ടാക്കിയിരുന്നു. ബാറ്റിംഗ് ഡിക്ലയര്‍ ചെയ്ത നായകന്‍ വിരാട് കോഹ്‌ലിക്ക് ശ്രീലങ്കന്‍ കളിക്കാര്‍ നന്ദി പറയുക പോലും ചെയ്തിരുന്നു. 26 മിനിറ്റോളം മത്സരം നിര്‍ത്തിവെച്ച ശേഷമായിരുന്നു കോഹ്‌ലി ഇന്ത്യന്‍ ബാറ്റിംഗ് ഡിക്ലെയര്‍ ചെയ്തത്.

ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ മൂന്ന് ഏകദിനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. അതിന് ശേഷമാണ് ടി20 മത്സരങ്ങള്‍ നടക്കാനിരിക്കുന്നത്. ഡിസംബര്‍ 10നായിരുന്നു മത്സരങ്ങള്‍ തുടങ്ങേണ്ടിയിരുന്നത്.

ഡല്‍ഹിയിലെ മലിനീകരണ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ടെങ്കിലും ശ്രീലങ്കന്‍ ടീമിന്റെ പിന്മാറ്റത്തിന് പിന്നില്‍ ശ്രീലങ്കന്‍ ടീമിന്റെ ആഭ്യന്തര പ്രശ്‌നങ്ങളാണെന്ന സൂചനയുമുണ്ട്.