ക്രിക്കറ്റ് അല്ല ആ ഇന്ത്യൻ താരത്തിന് പറ്റുന്നത് സ്റ്റാൻഡ്-അപ്പ് കോമഡി, ആ മേഖലയിൽ അവന് നല്ല ഭാവി; കളിയാക്കലുമായി സൈമൺ കാറ്റിച്ച്

സിഡ്‌നിയിൽ നടക്കുന്ന അഞ്ചാം ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ അഭിമുഖത്തിന് പിന്നാലെ അദ്ദേഹത്തെ ട്രോളി മുൻ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സൈമൺ കാറ്റിച്ച്. മോശം ബാറ്റിംഗ് ഫോം കാരണം സിഡ്‌നി ടെസ്റ്റിൽ നിന്ന് പുറത്തായതിന് ശേഷം തൻ്റെ ടെസ്റ്റ് ഭാവിയെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ഊഹാപോഹങ്ങളോട് രോഹിത് പ്രതികരിച്ചു.

താൻ ടെസ്റ്റ് ക്രിക്കറ്റ് കാളികുനത് നിർത്തിയിട്ടില്ല എന്നും റണ്ണുകളുടെ അഭാവം മൂലം പുറത്തിരിക്കുക മാത്രമാണ് ചെയ്തതെന്നും രോഹിത് അവസാന മത്സരത്തിന് ശേഷം പ്രതികരിച്ചു . ഓസ്‌ട്രേലിയൻ പരമ്പരയിലെ മൂന്ന് ടെസ്റ്റുകളിൽ രോഹിത് കഷ്ടപ്പെട്ടു, 6.20 ശരാശരിയിൽ 31 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്. ഉയർന്ന സ്കോർ മാത്രമാണ് 10 ആണ്.

മെൽബണിൽ നടന്ന നാലാം ടെസ്റ്റിന് ശേഷം ഇന്ത്യ 1-2ന് പിന്നിലായതിൽ രോഹിതിൻ്റെ പരാജയങ്ങൾ നിർണായക പങ്ക് വഹിച്ചു.

രോഹിതിൻ്റെ അഭിമുഖത്തോട് പ്രതികരിച്ചുകൊണ്ട് കാറ്റിച്ച് ഇന്ത്യാ ടുഡേയോട് പറഞ്ഞു:

“ശരി, നിങ്ങൾ നോക്കുകയാണെങ്കിൽ  രോഹിത്തിന്റെ കണക്കുകൾ മോശമാണ്. ഈ ടെസ്റ്റിൽ ഞങ്ങൾ അത് കണ്ടു. ടെസ്റ്റിൽ നിന്ന് വിട്ടുനിൽക്കുന്നത് അദ്ദേഹം വളരെ നിസ്വാർത്ഥനായിരുന്നു. ഞാൻ ആ അഭിമുഖത്തിൽ കണ്ടു, വളരെ നന്നായി സംസാരിച്ചു. സംശയമില്ല, സ്റ്റാൻഡ്-അപ്പ് കോമഡിയിൽ അവനൊരു ഭാവിയുണ്ട്. ക്രിക്കറ്റിൽ നിന്ന് മാറിയാലും അത് അവന് ട്രൈ ചെയ്യാം”

നിർഭാഗ്യവശാൽ, സിഡ്‌നി ടെസ്റ്റിൽ ആറ് വിക്കറ്റിൻ്റെ തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ പരമ്പര 1-3ന് കൈക്കലാക്കി. 2014-15 ശേഷം ആദ്യമായി ഓസ്‌ട്രേലിയ ബോർഡർ-ഗവാസ്‌കർ ട്രോഫി ഉയർത്തി.

Latest Stories

ഹാവൂ ഒരാൾ എങ്കിലും ഒന്ന് പിന്തുണച്ചല്ലോ, സഞ്ജു തന്നെ പന്തിനെക്കാൾ മിടുക്കൻ, അവനെ ടീമിൽ എടുക്കണം; ആവശ്യവുമായി മുൻ താരം

'വല്യ ഡെക്കറേഷൻ ഒന്നും വേണ്ട'; അനധികൃത വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി ഹൈക്കോടതി

" ഞങ്ങൾ മൂന്നു പേരുടെയും ഒത്തുചേരൽ വേറെ ലെവൽ ആയിരിക്കും"; നെയ്മർ ജൂനിയറിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

'ഒരിക്കലും നടക്കാത്ത സ്വപനം'; കാനഡയെ യുഎസിൽ ലയിപ്പിക്കണമെന്ന് പറഞ്ഞ ട്രംപിന് ചുട്ടമറുപടിയുമായി ട്രൂഡോ

ആവേശം തുടരാന്‍ 'ടോക്‌സിക്'; യാഷിന്റെ കിടിലന്‍ എന്‍ട്രി, ഗീതു മോഹന്‍ദാസ് ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്‌സ് പുറത്ത്

ഓസ്ട്രേലിയ ഒകെ ഒന്ന് കാണിക്കാൻ ടീം അവനെ ടൂർ കൊണ്ടുപോയതാണ്, മുൻവിധികളോടെ മാനേജ്മെന്റ് അദ്ദേഹത്തെ ചതിച്ചു: സഞ്ജയ് മഞ്ജരേക്കർ

അന്ന് ചടങ്ങ് അലങ്കോലമാക്കേണ്ടെന്ന് കരുതി ചിരിച്ചു നിന്നു.. പരാതി നല്‍കിയത് നിയമോപദേശം തേടിയ ശേഷം; ഹണിയുടെ പരാതി

ഉത്സവ, വിവാഹ ആഘോഷങ്ങള്‍ കല്യാണ്‍ ജ്വല്ലേഴ്‌സിന് കരുത്തേകി; വരുമാനക്കുതിപ്പില്‍ 39% വര്‍ദ്ധനവ്; ഇന്ത്യയിലും ഗള്‍ഫിലും മികച്ച നേട്ടം

ചരിത്രത്തിൽ ഇത് ആദ്യം; കത്തോലിക്കാ സഭയുടെ ഉന്നത പദവിയിൽ വനിതയെ നിയമിച്ച് ഫ്രാൻസിസ് മാർപ്പാപ്പ

ബോബി ചെമ്മണൂർ പൊലീസ് കസ്റ്റഡിൽ; നടപടി ഹണി റോസിന്റെ പരാതിയിൽ