ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 ഐ പരമ്പരയ്ക്കും ഓസ്ട്രേലിയയ്ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കുമുള്ള ഇന്ത്യന്‍ ടീമിനെ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, പരിക്കിന്റെ പട്ടിക വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ രണ്ട് പരമ്പരകളും നഷ്ടപ്പെടുന്ന നിരവധി കളിക്കാര്‍ ഉണ്ട്. ഇവരില്‍ ഒരാള്‍ പേസര്‍ മായങ്ക് യാദവാണ്. താരത്തിന് പരിക്കിനെ തുടര്‍ന്ന് മൂന്ന് മാസത്തോളം പുറത്തിരിക്കണമെന്നാണ് റിപ്പോര്‍ട്ട്.
മായങ്ക് യാദവ് ബംഗ്ലാദേശിനെതിരായ അരങ്ങേറ്റ പരമ്പരയില്‍ മൂന്ന് ടി20 കളില്‍ നിന്ന് 6 വിക്കറ്റ് വീഴ്ത്തി. എന്നിരുന്നാലും, ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ പുറത്തിറക്കിയ പ്രസ്താവനയില്‍, മായങ്കിന് വീണ്ടും പരിക്കേറ്റതായും അതിനാല്‍ ടീമില്‍ ഇടം നേടാനായില്ലെന്നും വെളിപ്പെടുത്തി.
മുതുകിന് പരിക്കേറ്റതിനാലാണ് മായങ്ക് യാദവ് പുറത്തായത്. ഇതിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ പര്യടനവും റിസര്‍വ് പേസര്‍മാരില്‍ ഒരാളായി ഓസ്ട്രേലിയയിലേക്ക് പോകാനുള്ള അവസരം മായങ്കിന് നഷ്ടമായി.
ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലേക്ക് താരത്തെ തിരികെ കൊണ്ടുവരാനാണ് ടീം മാനേജ്‌മെന്റ് ശ്രമിക്കുന്നത്. അതിനാല്‍ മായങ്കിനോട് ഇപ്പോള്‍ കളിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കാന്‍ നിര്‍ശിച്ചിരിക്കുകയാണ്.