പറ്റിച്ചേ! തനിക്ക് പണി തന്ന അശ്വിന് രഹാനെ കൊടുത്തത് അതിലും വലിയ പണി, പ്രൊഫസർക്ക് കോളജ് പ്രിൻസിപ്പൽ കൊടുത്ത ശിക്ഷ ഏറ്റെടുത്ത് ആരാധകർ; സംഭവം ഇങ്ങനെ

അല്പം മസാലയില്ലാത്ത ജീവിതം എങ്ങനെ ഇരിക്കും ? ക്രിക്കറ്റ് കളിയാണെങ്കിലും ജീവിതത്തിൽ ആയാലും മസാലകൾ രുചി കൂട്ടുന്നു. ചെന്നൈ സൂപ്പർ കിംഗ്‌സും രാജസ്ഥാൻ റോയൽസും തമ്മിലുള്ള ഹൈ-വോൾട്ടേജ് മത്സരത്തിൽ ആവേശത്തിനിടക്ക് അൽപ്പം മസാല കൂട്ടിയ ഒരു സംഭവം നടന്നു . ബുധനാഴ്ച ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ട് ഇന്ത്യൻ താരങ്ങളായ രവിചന്ദ്രൻ അശ്വിനും അജിങ്ക്യ രഹാനെയും അത്തരത്തിൽ ഒരു മൈൻഡ് ഗെയിം കളിച്ചു.

രാജസ്ഥാൻ ഉയർത്തിയ സ്കോർ പിന്തുടർന്ന ചെന്നൈയുടെ ബാറ്റിംഗ് നടന്ന സമയത്താണ് സംഭവം നടന്നത്. പവർ പ്ലേക്ക് തൊട്ടുമുമ്പുള്ള ആറാം ഓവറിന്റെ രണ്ടാം പന്തിൽ അജിങ്ക്യ രഹാനെയ്‌ക്കെതിരെ പന്തെറിയാൻ എത്തിയ അശ്വിനാണ് സംഭവം തുടങ്ങിയത്, പന്തെറിയുന്നതിന് തൊട്ടുമുമ്പ് അശ്വിൻ പിന്മാറ്റം നടത്തി. ബോള് നേരിടാൻ നിന്ന രഹാനയെ ചെറുതായി പറ്റിച്ച സന്തോഷത്തിലായിരുന്നു അശ്വിൻ അപ്പോൾ,

നീ പണി തന്നല്ലേ ഇതാ എന്റെ വക മറുപണി എന്ന രീതിയിൽ രഹാനെ തൊട്ടടുത്ത പന്തിൽ അശ്വിനെ പറ്റിച്ചു.. അശ്വിൻ ബൗൾ ചെയ്യാനൊരുങ്ങിയപ്പോൾ രഹാനെ വിക്കറ്റിൽ നിന്ന് മാറി നിന്നു , താൻ റെഡി അല്ലെന്ന ഭാവത്തിൽ. തുടർന്ന് ഓവറിലെ മൂന്നാം പന്തിൽ രഹാനെ അശ്വിനെയും സിക്സറിന് പറത്തുകയും ചെയ്തു. എന്നിരുന്നാലും, ആത്യന്തികമായി 10-ാം ഓവറിൽ അശ്വിൻ വിക്കറ്റിന് മുന്നിൽ കുടുക്കിയപ്പോൾ രഹാനെ വീണു.

എന്തായാലും രണ്ട് ഇന്ത്യൻ താരങ്ങൾ തമ്മിലുള്ള യുദ്ധം ആരാധകർ ശരിക്കും ആഘോഷിച്ചു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം