പിന്നിലാക്കിയത് മിടുമിടുക്കരെ; ഇനിയെങ്കിലും അശ്വിന് ആ റോള്‍ കൊടുക്കാം

ഇന്ത്യന്‍ ക്രിക്കറ്റിനെ വര്‍ഷങ്ങളായി സേവിക്കുന്ന ആര്‍. അശ്വിന് വേണ്ടത്ര പരിഗണന സമീപ കാലത്ത് ലഭിച്ചിട്ടുണ്ടോയെന്നത് സംശയമാണ്. ഓഫ് സ്പിന്‍ മായാജാലം കാട്ടുന്ന അശ്വിനെ വിദേശത്തെ മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കുന്നത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. അശ്വിനെ ഒരു ബോളറായി മാത്രമാണ് ഇന്ത്യന്‍ ടീം മാനെജ്‌മെന്റ് പരിഗണിക്കുന്നതെന്നത് മറ്റൊരു കാര്യം. എന്നാല്‍ ഐസിസിക്ക് അങ്ങനെയല്ല. ഐസിസി ടെസ്റ്റ് ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് അശ്വിന്‍.

ഐസിസിയുടെ പുതുക്കിയ പട്ടിക പ്രകാരം 360 റേറ്റിംഗ് പോയിന്റുമായാണ് അശ്വിന്‍ രണ്ടാം സ്ഥാനം ഉറപ്പിച്ചത്. 382 പോയിന്റുള്ള വെസ്റ്റിന്‍ഡീസിന്റെ ജാസണ്‍ ഹോള്‍ഡറാണ് ഒന്നാമത്. ഇന്ത്യന്‍ ടീമിലെ സഹതാരം രവീന്ദ്ര ജഡേജയെയും ഇംഗ്ലണ്ടിന്റെ ബെന്‍ സ്‌റ്റോക്‌സിനെയും ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസനെയും പോലുള്ള പ്രമുഖ പിന്തള്ളിയാണ് ഓള്‍ റൗണ്ടര്‍മാരുടെ ലിസ്റ്റില്‍ അശ്വിന്‍ വന്‍നേട്ടമുണ്ടാക്കിയത്.

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ആകെ പതിനാല് വിക്കറ്റുകള്‍ അശ്വിന്‍ പിഴുതിരുന്നു. കാണ്‍പൂരിലെ ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സിലുമായി 70 റണ്‍സ് നേടിയ അശ്വിന്‍ ബാറ്റുകൊണ്ട് തരക്കേടില്ലാത്ത സംഭാവന നല്‍കുകയും ചെയ്തു.

Latest Stories

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ