സഞ്ജുവിനെ ഓപ്പണര്‍ റോളില്‍ സ്ഥിരമാകുന്നതിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല: സൂര്യകുമാര്‍ യാദവ്

തുടര്‍ച്ചയായി സെഞ്ച്വറികളുമായി ടി20യിലെ ഓപ്പണിംഗ് റോള്‍ ഭംഗിയാക്കുന്ന സഞ്ജു സാംസണെ ആ പൊസിഷനില്‍ തുടര്‍ന്നും കാണാനാകുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തി ഇന്ത്യന്‍ ടി20 നായകന്‍ സൂര്യകുമാര്‍ യാദവ്. ഓപ്പണര്‍ റോളില്‍ തുടരുക സഞ്ജുവിന് പ്രയാസമായിരിക്കുമെന്ന് സൂര്യകുമാര്‍ യാദവ് പറഞ്ഞു.

സഞ്ജു സാംസണിന്റെ ഓപ്പണര്‍ റോള്‍ സ്ഥിരമാകുന്നതിനെക്കുറിച്ച് ഞാന്‍ ഇതുവരെ ചിന്തിച്ചിട്ടില്ല. ഇപ്പോഴത്തെ സമയത്തില്‍ ജീവിക്കുകയെന്നതാണ് എനിക്കിഷ്ടം. ഇപ്പോഴത്തെ പരമ്പരയില്‍ മാത്രം ശ്രദ്ധിക്കാനാണ് ആഗ്രഹിക്കുന്നത്. സഞ്ജുവിനെ സ്ഥിരമായി ഓപ്പണറാക്കുന്ന കാര്യം പരിശീലകരോടൊപ്പമിരുന്ന് തീരുമാനിക്കേണ്ട കാര്യമാണ്.

എന്നാല്‍ ഇത് വലിയ തലവേദന നല്‍കുന്നതും പ്രയാസമുള്ളതുമായ കാര്യമാണ്. 20-25 താരങ്ങളില്‍ നിന്ന് 15 അംഗ ടീമിനെ തിരഞ്ഞെടുക്കുകയെന്നത് വലിയ തലവേദനയാണ്. എന്നാല്‍ ഭാഗ്യവശാല്‍ ഈ തലവേദന സെലക്ടര്‍മാര്‍ക്കും പരിശീലകര്‍ക്കുമാണുള്ളത്- സൂര്യകുമാര്‍ പറഞ്ഞു.

നാട്ടില്‍ നടന്ന പരമ്പരയില്‍ ബംഗ്ലാദേശിനെതിരേ സഞ്ജു ഒരു സെഞ്ച്വറി നേടിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ രണ്ട് സെഞ്ച്വറിയും നേടി. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ രണ്ട് ഡക്കും താരം രേഖപ്പെടുത്തി.

Latest Stories

ചേവായൂർ സംഘർഷം: കണ്ണൂരിൽ നാളെ ഹർത്താൽ; ആഹ്വാനം ചെയ്തത് കോൺഗ്രസ്സ്

ഒറ്റ പഞ്ചിന് വേണ്ടിയോ ഈ തിരിച്ചുവരവ്? ബോക്സിങ് ഇതിഹസം മൈക്ക് ടൈസന് ജേക്ക് പോളിനോട് ഏകപക്ഷീയമായ തോൽവി

ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ഒപ്പമുണ്ടാകും; സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

നയന്‍താരയ്ക്ക് ഫുള്‍ സപ്പോര്‍ട്ട്; പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍

പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ