കലക്കി പൊളിച്ച് പന്ത്; നിർഭാഗ്യത്തിന്റെ കണക്കുകൾ ഞെട്ടിക്കുന്നത്

ഇപ്പോൾ നടക്കുന്ന ഇന്ത്യ ന്യുസിലാൻഡ് പര്യടനത്തിലെ ആദ്യ ടെസ്റ്റിൽ തകർപ്പൻ ബാറ്റിംഗുമായി റിഷഭ് പന്ത്. 105 പന്തുകളിൽ നിന്ന് 5 സിക്സറുകളും 9 ഫോറം അടക്കം 99 റൺസ് നേടിയാണ് അദ്ദേഹം മടങ്ങിയത്. അർഹിച്ച സെഞ്ചുറി നേടാനാവാത്തതിൽ നിരാശനായിട്ടാണ് പന്ത് കളം വിട്ടത്. 2018 മുതൽ ടെസ്റ്റിൽ കളിക്കാൻ തുടങ്ങിയ പന്ത് 7 തവണയാണ് 90 നും 99 നും ഇടയിൽ പുറത്തായിരിക്കുന്നത്. പന്തിന്റെ കൂടെ തകർപ്പൻ പ്രകടനം നടത്തിയ സർഫ്രാസ് ഖാൻ 195 പന്തിൽ 18 ഫോറും, 3 സിക്സറുകളും അടക്കം 150 റൺസ് നേടി ഇന്ത്യയെ തിരികെ മത്സരത്തിലേക്ക് കൊണ്ട് വന്നു.

ടെസ്റ്റിൽ പന്തിന്റെ മികവിന് കൈയടി കൊടുത്തേ മതിയാകൂ. ഇന്ത്യയുടെ തുറുപ്പ് ചീട്ട് തന്നെയാണ് അദ്ദേഹം. ടെസ്റ്റ് ഫോർമാറ്റിൽ പന്ത് നേടിയ മികച്ച സ്‌കോറുകൾ നോകാം.

99 റൺസ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ, 159 റൺസ് സിഡ്‌നിയിൽ, 146 റൺസ് എഡ്ഗബസ്റ്റോണിൽ, 114 റൺസ് ഓവലിൽ, 109 റൺസ് ചെപോക്കിൽ, 101 റൺസ് അഹമ്മദാബാദിൽ,100* റൺസ് ന്യുലൻഡ്സിൽ, 89* റൺസ് ഗബ്ബയിൽ, 93 റൺസ് മിർപൂരിൽ, 97 റൺസ് സിഡ്‌നിയിൽ, 96 റൺസ് ചിന്നസ്വാമിയിൽ, 92 റൺസ് രാജ്‌കോട്ടിൽ, 92 റൺസ് ഹൈദരാബാദിൽ, 91 റൺസ് ചെപ്പോക്കിൽ എന്നിവയാണ് മികച്ച പ്രകടനങ്ങൾ.

നാലാം ദിനം രണ്ട് ബാറ്റ്‌സ്മാന്മാരും തുടക്കം അൽപ്പം മന്ദഗതിയിൽ തന്നെയാണ് തുടങ്ങിയത് പക്ഷേ സർഫ്രാസ് പതിവുപോലെ ആക്രമിക്കാൻ തുടങ്ങിയപ്പോൾ സ്കോർ കുതിച്ചു. ഡീപ് തേർഡ് മാനിലേക്ക് അപ്പർകട്ടുകളും റാമ്പ് ഷോട്ടുകൾ കളിച്ച സ്‌കോർ ചെയ്യുകയും ബൗണ്ടറികൾ നേടുകയും ചെയ്തു. പന്ത് തൻ്റെ സമയമെടുത്തണ് ഇന്ന് കളിച്ചത്. എന്നാൽ ട്രാക്കിൽ എത്തി കഴിഞ്ഞ് പന്തും മനോഹരമായി കളിച്ചു. നിലവിൽ ഇന്ത്യ 439/6 എന്ന നിലയിൽ 83 റൺസിന്റെ ലീഡിലാണ് ഉള്ളത്.

Latest Stories

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!