2023ലെ ആഷസിൽ തൻ്റെ ഇംഗ്ലണ്ട് ടീം കളിക്കുന്നത് കാണാനുള്ള ഭാഗ്യം ആരാധകർക്ക് ഉണ്ടെന്ന തൻ്റെ അഭിപ്രായത്തെ ട്രോളിയതിന് ഓസ്‌ട്രേലിയൻ മാധ്യമങ്ങളെ ബെൻ സ്‌റ്റോക്‌സ് തിരിച്ചടിച്ചു. മഴമൂലം പരമ്പരയിലെ നാലാം ടെസ്റ്റ് സമനിലയിൽ കലാശിച്ചതിന് ശേഷം ഡ്രസ്സിംഗ് റൂമിലാണ് ബെൻ സ്റ്റോക്‌സ് ഇക്കാര്യം പറഞ്ഞത്.
അഞ്ചാം ടെസ്റ്റ് ജയിച്ചിട്ടും ഇംഗ്ലണ്ടിന് പരമ്പര ജയിക്കാൻ ആയില്ല. 2- 2 സമനിലയിൽ പരമ്പരയുടെ അവസാന ഫലം നിൽകുമ്പോൾ അന്ന് നാലാം മത്സരം നടന്നിരുന്നെങ്കിൽ ഇംഗ്ലണ്ട് ഒരുപക്ഷെ പരമ്പര ജയികുമായിരുന്നു എന്നതായാണ് യാഥാർഥ്യം. നാലാം ടെസ്റ്റ് സമനിലയിൽ ആയതിന് പിന്നാലെ ഈ രീതിയിൽ തങ്ങളുടെ ഭാഗത്ത് നിന്ന് ഗംഭീര പ്രകടനം കാണാൻ സാധിച്ചതിൽ ആരധകർ ഭാഗ്യവാന്മാർ ആണെന്ന പരാമർശം നടത്തിയത്.
എന്നാൽ വലിയ ബാസ്‌ബോളും ആക്രമണ ശൈലിലും ഒകെ ഉണ്ടായിട്ടും അവസാനം കളിച്ച 11 ടെസ്റ്റിൽ നാലെണ്ണം മാത്രമാണ് ഇംഗ്ലണ്ടിന് ജയിക്കാൻ സാധിച്ചത് എന്നാണ് ഓസ്‌ട്രേലിയൻ മാധ്യമം കുറ്റപ്പെടുത്തിയത്. ഇതിന് എതിരെ സ്റ്റോക്ക്സ് പറഞ്ഞത് ഇങ്ങനെയാണ്:
” ഞങ്ങൾ തൊണ്ടയിൽ കാലുചവിട്ടി നിന്ന ടീമിനോടാണ് ഇത് പറയുന്നത്. 2 ദിവസം മഴയൊക്കെ നോക്കി നിൽക്കുക ആയിരുന്നില്ലേ. എന്തായാലും ഞങ്ങളുടെ ബുദ്ധിമുട്ടുകൾക്ക് ഇടയിൽ ഈ പഴയ കാര്യം ഓർമിപ്പിച്ചു എന്ന് മാത്രമേ ”
2023-ലെ ആഷസ് കടുത്ത മത്സരങ്ങളുള്ള പരമ്പരയായിരുന്നു, സ്റ്റോക്സും ഹെഡ് കോച്ച് ബ്രണ്ടൻ മക്കല്ലവും ചേർന്ന് കൂടുതൽ അഗ്രസീവായി പല റിസ്‌ക്കുകളും എടുത്തിട്ട് ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്ന കാഴ്ചയും ഈ പരമ്പരക്ക് ഇടയിൽ കാണാൻ ആയി.
ആദ്യ ഇന്നിംഗ്‌സിൽ ഓസ്‌ട്രേലിയയുടെ 317 റൺസിന് മറുപടിയായി ഇംഗ്ലണ്ട് 592 റൺസ് സ്‌കോർ ചെയ്തു, രണ്ടാം ഇന്നിംഗ്‌സിൽ ഓസ്ട്രേലിയ 214/5 എന്ന നിലയിൽ നിൽക്കുക ആയിരുന്നു . ആ സമയത്ത് എത്തിയ മഴ മത്സരം തന്നെ മുടക്കുക ആയിരുന്നു.