ശക്തമായ ബാറ്റിംഗ് ലൈനപ്പ്, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം അവര്‍ക്ക് തന്നെ: പ്രവചനം

തങ്ങളുടെ ശക്തമായ ബാറ്റിംഗ് ലൈനപ്പ് കാരണം വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (ഡബ്ല്യുടിസി) ഫൈനലില്‍ ഓസ്ട്രേലിയയ്ക്കെതിരെ ടീം ഇന്ത്യയ്ക്ക് മുന്‍തൂക്കം ലഭിക്കുമെന്ന് സുനില്‍ ഗവാസ്‌കര്‍. ഇന്ത്യയുടെ ബാറ്റിംഗിന്റെ ആഴം എടുത്തുകാണിച്ച ഗവാസ്‌കര്‍ അഞ്ച് ടെസ്റ്റ് സെഞ്ച്വറികള്‍ നേടിയ രവിചന്ദ്രന്‍ അശ്വിന്‍ എട്ടാം സ്ഥാനത്തുണ്ടെന്ന് ഓര്‍മിപ്പിച്ചു.

ഓസ്ട്രേലിയയെ പുറത്താക്കാന്‍ ഞാന്‍ ഇന്ത്യയെ പിന്തുണയ്ക്കുന്നു. ബാറ്റിംഗ് ലൈനപ്പ് പരിശോധിച്ചാല്‍ എട്ടാം നമ്പറില്‍ അഞ്ച് ടെസ്റ്റ് സെഞ്ചുറികള്‍ നേടിയ രവിചന്ദ്രന്‍ അശ്വിനാണ് ഇന്ത്യയ്ക്കുള്ളത്. ഓവല്‍ പൊതുവെ ബാറ്റ് ചെയ്യാന്‍ വളരെ നല്ല പിച്ചാണ്. നിങ്ങള്‍ ടോസ് നേടി ആദ്യ രണ്ട് ദിവസം വലിയ സ്‌കോര്‍ ഉണ്ടാക്കുക. അങ്ങനെ എങ്കില്‍ രണ്ടാം ഇന്നിംഗ്‌സില്‍ നിങ്ങള്‍ക്ക് വീണ്ടും ബാറ്റ് ചെയ്യേണ്ടിവരില്ല.

ആ ലൈനപ്പ് നോക്കൂ. അവര്‍ക്കെല്ലാം ഒരുപാട് അനുഭവസമ്പത്തുണ്ട്. ഒരു ഫോര്‍മാറ്റില്‍ നിന്ന് മറ്റൊന്നിലേക്ക് മാറിക്കൊണ്ട് എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ക്ക് കൃത്യമായി അറിയാം. അതിനാല്‍ അധികം ആശങ്കപ്പെടേണ്ട കാര്യമില്ല.

ഐപിഎല്‍ മെയ് 28ന് അവസാനിക്കും, ജൂണ്‍ 7 ന് ടെസ്റ്റ് ആരംഭിക്കും. ഐപിഎല്ലില്‍ പ്ലേഓഫ് യോഗ്യതയില്ലാത്ത ടീമുകളില്‍ നിന്നുള്ള കളിക്കാര്‍ കുറച്ച് നേരത്തെ ഇംഗ്ലണ്ടിലേക്ക് പോകണം- ഗവാസ്‌കര്‍ പറഞ്ഞു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം