'കാലമേ.. പിറക്കുമോ.. ഇനി ഇതുപോലെ ഒരു ഇതിഹാസം'; ഇന്നലെ ഓരോ ക്രിക്കറ്റ് പ്രേമിയും മനസ്സില്‍ വിചാരിച്ചത്

ഏകദിനത്തില്‍ ഇന്ത്യന്‍ താരങ്ങളുടെ ഏറ്റവും മികച്ച ബോളിംഗ് പ്രകടനം നോക്കിയാല്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് സ്റ്റുവര്‍ട്ട് ബിന്നി. 2014- ല്‍ ധാക്കയില്‍ നടന്ന ഏകദിനത്തില്‍ ബംഗ്ലദേശിനെതിരെ വെറും നാലു റണ്‍സ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ പ്രകടനമാണ് ബിന്നിയെ ഈ നേട്ടത്തിലെത്തിച്ചത്. ഇന്നലെ ഇന്ത്യ ബംഗ്ലാദേശിനോട് തോറ്റ് തുന്നംപാടിയപ്പോള്‍ ഈ ബോളിംഗ് പ്രകടനമാണ് ക്രിക്കറ്റ് പ്രേമികള്‍ അനുസ്മരിച്ചത്.

അന്നത്തെ ആ പഴയ പ്രകടനത്തിന്‍റെ വീഡിയോ കാണുമ്പോള്‍ തനിക്ക് ഇപ്പോഴും രോമാഞ്ചമുണ്ടാകുമെന്ന് ബിന്നി തന്നെ ഒരിക്കല്‍ തുറന്നുപറയുകയുണ്ടായി. . ‘അന്നത്തെ ആ മത്സരത്തിന്റെ വീഡിയോ കാണുമ്പോള്‍ സത്യമായും ഇപ്പോഴും എനിക്ക് രോമാഞ്ചമുണ്ടാകും. അതിനേക്കാള്‍ മികച്ചൊരു ദിവസം ജീവിതത്തിലുണ്ടാകുമോ?’

‘നമുക്ക് ഒട്ടും റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ പറ്റാതെ പോയ മത്സരമായിരുന്നു അത്. അതുകൊണ്ടു തന്നെ ആദ്യത്തെ പന്തു മുതല്‍ സമ്മര്‍ദ്ദത്തിലായിരുന്നു. ധാക്കയിലെ ആ വിക്കറ്റ് അത്ര മോശമൊന്നുമായിരുന്നില്ല. പക്ഷേ, മഴ എല്ലാം മാറ്റിമറിക്കുകയായിരുന്നു’ ബിന്നി പറഞ്ഞു.

അന്നത്തെ ബംഗ്ലാദേശ് പര്യടനത്തില്‍ റെയ്‌നയായിരുന്നു ഇന്ത്യയുടെ ക്യാപ്റ്റന്‍. ആദ്യ ഏകദിനം ഇന്ത്യ ജയിച്ചു. മഴ കാരണം 41 ഓവറായി ചുരുക്കിയ രണ്ടാം മത്സരത്തില്‍ ഇന്ത്യ 25.3 ഓവറില്‍ വെറും 105 റണ്‍സിന് എല്ലാവരും പുറത്തായി. അനായാസ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശ് ബിന്നിയുടെ ബോളുകള്‍ക്ക് മുന്നില്‍ പതറുകയായിരുന്നു.

ബിന്നി ബോളിംഗില്‍ മാന്ത്രികം കാട്ടിയപ്പോള്‍ ബംഗ്ലാദേശ് 17.4 ഓവറില്‍ 58 റണ്‍സിന് എല്ലാവരും പുറത്തായി. 4.4 ഓവറില്‍ നാലു റണ്‍സ് മാത്രം വഴങ്ങി ബിന്നി വീഴ്ത്തിയത് ആറു വിക്കറ്റ്.

Latest Stories

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം

മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ റൂബൻ അമോറിമിനെ കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയ പ്രസ്താവന വൈറൽ ആവുന്നു

'ആ മൂന്ന് പേര്‍ അമ്മുവിനെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു'; നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം

ശ്രീനിവാസൻ ബുദ്ധിയുളള നടൻ; ചിന്താവിഷ്ടയായ ശ്യാമളയിൽ അഭിനയിക്കുമ്പോൾ ആ കാര്യം പിടികിട്ടിയിരുന്നില്ല: തുറന്ന് പറഞ്ഞ് സംഗീത

BGT 2024-25: ഫോമൗട്ടാണെന്ന് വിചാരിച്ച് അവനെ ചൊറിയാന്‍ പോകരുത്; ഓസീസ് ബോളര്‍മാര്‍ക്ക് ഇതിഹാസത്തിന്‍റെ മുന്നറിയിപ്പ്

വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി ദേഹത്ത് പെട്രോള്‍ ഒഴിച്ച് പ്രതിഷേധം; വിമാനത്താവളത്തിന് ഭൂമി നല്‍കണമെങ്കില്‍ നിബന്ധനകള്‍ അംഗീകരിക്കണമെന്ന് പ്രതിഷേധക്കാര്‍

തെലുങ്കർക്കെതിരായ അധിക്ഷേപ പരാമർശം; നടി കസ്തൂരി റിമാൻഡിൽ

ശുഭ്മാന്‍ ഗില്ലിന് പരിക്ക്: പകരക്കാരനായി ആ രണ്ട് പേരില്‍ ഒരാള്‍

കങ്കുവ സിനിമയ്ക്ക് മാത്രം എന്താണ് ഇത്രയും നെഗറ്റീവ്? ശബ്ദം അലട്ടുന്നുവെന്നത് ശരിയാണ്, പക്ഷെ...; പോസ്റ്റുമായി ജ്യോതിക

ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പുറത്ത്; വിശദീകരണം നൽകി റോബർട്ടോ മാർട്ടിനെസ്