'വിരാട്-രോഹിത് വിരമിക്കലിന് ശേഷം ആ താരത്തെ ബിസിസിഐ പിന്തുണയ്ക്കണം'; ബിന്നിയുടെ നിര്‍ദ്ദേശത്തില്‍ ഞെട്ടി ഇന്ത്യന്‍ ക്രിക്കറ്റ്

വിരാട് കോഹ്‌ലി-രോഹിത് ശര്‍മ്മ വിരമിക്കലിന് ശേഷം മലയാളി താരം സഞ്ജു സാംസണെ ബിസിസിഐ പിന്തുണയ്ക്കണമെന്ന് മുന്‍ താരം സ്റ്റുവര്‍ട്ട് ബിന്നി. ടി20യില്‍നിന്ന് രോഹിത്തും കോഹ്‌ലിയും വിരമിച്ച ഒഴിവിലേക്ക് ഏറ്റവും അനുയോജ്യരാവര്‍ ആരാണെന്നാണ് താങ്കള്‍ കരുതുന്നത് എന്ന ചോദ്യത്തോട് പ്രതികരിക്കവേയാണ് ബിന്നി സഞ്ജുവിന്റെ പേര് തിരഞ്ഞെടുത്തത്.

കോഹ്‌ലിയും രോഹിത്തും പോകുന്നതോടെ സഞ്ജു സാംസണിന് കുറച്ചുകൂടി പിന്തുണയും അവസരവും ലഭിക്കണമെന്നാണ് എന്റെ ആഗ്രഹം. ലഭിക്കുന്ന ചെറിയ അവസരങ്ങള്‍ പോലും സഞ്ജു പരമാവധി മുതലെടുക്കുന്നുണ്ട്. മുന്നോട്ടു പോകുമ്പോള്‍ സഞ്ജുവിന് സ്ഥിരമായി അവസരങ്ങള്‍ ലഭിക്കുന്ന സാഹചര്യം ഉണ്ടാകണമെന്നാണ് എന്റെ അഭിപ്രായം- സ്റ്റുവര്‍ട്ട് ബിന്നി പറഞ്ഞു.

നിലവില്‍ ദുലീപ് ട്രോഫിയില്‍ കളിക്കുകയാണ് സഞ്ജു. മോശം ഫോമിലായിരുന്ന സഞ്ജു ദുലീപ് ട്രോഫിയില്‍ സ്ഥിരതയോടെ തന്നെ കളിച്ചുവെന്ന് പറയാം. രണ്ട് മത്സരത്തില്‍ നിന്ന് നാല് ഇന്നിങ്സ് ബാറ്റ് ചെയ്ത സഞ്ജു സാംസണ്‍ 196 റണ്‍സാണ് നേടിയത്. 49 ശരാശരിയില്‍ കളിച്ച സഞ്ജു മികച്ച സ്ട്രൈക്ക് റേറ്റിലും റണ്‍സുയര്‍ത്തി.

Latest Stories

ഉത്തര്‍പ്രദേശില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം; ജ്വല്ലറി മോഷണ കേസില്‍ രണ്ടാം പ്രതിയെയും വധിച്ചു

മരണാനന്തരം വാഴ്ത്തപ്പെട്ട താരം! എന്തിനായിരുന്നു ആത്മഹത്യ? സില്‍ക്ക് സ്മിത ഓര്‍മ്മയായിട്ട് ഇന്ന് 28 വര്‍ഷം

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: 'ഇത്തവണ ഇത് വളരെ ബുദ്ധിമുട്ടായിരിക്കും..': ദിനേഷ് കാര്‍ത്തിക്കിന്റെ ബോള്‍ഡ് പ്രവചനം

'ശ്രീരാമന് വേണ്ടി ഭരതൻ അയോധ്യ ഭരിച്ചതുപോലെ'; മുഖ്യമന്ത്രിയുടെ ഓഫീസില്‍ കെജ്‌രിവാളിന് കസേര ഒഴിച്ചിട്ട് അതിഷി, ചുമതലയേറ്റു

'ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ അവനെ ഇന്ത്യ കളിപ്പിക്കണം'; യുവതാരത്തിനായി വാദിച്ച് ബാസിത് അലി

'ഇതൊന്നും സിപിഎമ്മിന് പുത്തരിയല്ല'; ഗൂഢാലോചന കേസുകള്‍ കണ്ട് ഭയപ്പെടില്ലെന്ന് പി ജയരാജന്‍

മോഹന്‍ലാലിന്റെ പേരില്‍ പത്രത്തില്‍ വ്യാജ അനുസ്മരണക്കുറിപ്പ്: മാപ്പ് പറഞ്ഞതിന് പിന്നാലെ നടപടി; ന്യൂസ് എഡിറ്ററെ ദേശാഭിമാനി സസ്‌പെന്‍ഡ് ചെയ്തു

'എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറരുത്'; ഹൈക്കോടതിയെ സമീപിച്ച് മകൾ ആശ ലോറൻസ്

ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രി; 'ലാപതാ ലേഡീസ്' ഓസ്‌കറിലേക്ക്

ലയണൽ മെസി ഇൻ്റർ മയാമി വിടുന്നു, താൻ ചേരാൻ ആഗ്രഹിക്കുന്ന അടുത്ത ക്ലബ് വെളിപ്പെടുത്തി താരം