വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സിന്റെ മാസ്മരിക പ്രകടനത്തിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചതെങ്കില്‍ മൂന്നാം ടെസ്റ്റില്‍ താരമായത് സ്റ്റുവര്‍ട്ട് ബ്രോഡ് ആണ്. മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ക്രെയ്ഗ് ബ്രാത്ത്വയ്റ്റിന്റെ വിക്കറ്റ് വീഴ്ത്തി ബ്രോഡ് ടെസ്റ്റ് കരിയറില്‍ 500 വിക്കറ്റുകള്‍ തികയ്ക്കുകയും ചെയ്തു. ഇപ്പോഴിതാ ഈ പ്രകടനം ബ്രോഡിന് ടെസ്റ്റ് റാങ്കിംഗില്‍ വന്‍കുതിപ്പാണ് സമ്മാനിച്ചിരിക്കുന്നത്.
ബൗളേഴ്‌സിന്റെ ടെസ്റ്റ് റാങ്കിംഗില്‍ ഏഴു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ബ്രോഡ് മൂന്നാം സ്ഥാനത്ത് എത്തി. 823 റേറ്റിംഗ് പോയിന്റാണ് ബ്രോഡിനുള്ളത്. ഒസീസിന്റെ പാറ്റ് കമ്മിന്‍സാണ് 904 റേറ്റിംഗ് പോയിന്റോടെ പട്ടികയില്‍ മുന്നില്‍. കിവീസിന്റെ നീല്‍ വാഗ്നറാണ് 843 റേറ്റിംഗ് പോയിന്റോടെ രണ്ടാമത്.
ഇന്ത്യയുടെ ജസ്പ്രീത് ഭുംറ ഒരു സ്ഥാനം നഷ്ടപ്പെടുത്തി പട്ടികയില്‍ എട്ടാമതായി. അടുത്തിടയൊന്നും ഇന്ത്യ അന്താരാഷ്ട മത്സരങ്ങള്‍ കളിക്കാത്തതാണ് തിരിച്ചടിയായത്. 779 ആണ് ഭുംറയുടെ റേറ്റിംഗ് പോയിന്റ്. വിന്‍ഡീസ് നായകന്‍ ജേസണ്‍ 2 സ്ഥാനങ്ങള്‍ നഷ്ടപ്പെടുത്തി പട്ടികയില്‍ അഞ്ചാമതായി.
നിലവില്‍ ഇന്ത്യയാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാമതാണുള്ളത്. 9 ടെസ്റ്റുകളില്‍ നിന്ന് 360 പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. രണ്ടാമതുള്ള ഓസ്‌ട്രേലിയയ്ക്ക് 10 മത്സരങ്ങളില്‍ നിന്ന് 296 പോയിന്റുണ്ട്. ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍ എന്നിവരാണ് യഥാക്രം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍ ഉള്ളത്.