IPL 2024: പല യുവതാരങ്ങൾക്കും ഇല്ലാത്ത കഴിവ് അവനുണ്ട്; അവനെ സൂക്ഷിക്കണം; ഇന്ത്യൻ താരത്തെ പ്രശംസിച്ച് സ്റ്റുവർട്ട് ബ്രോഡ്

പഞ്ചാബ് കിങ്സ് ഇലവനെതിരെ ലഖ്നൗ സൂപ്പർ ജയന്റ്സ് നേടിയ വിജയത്തിന്റെ ക്രെഡിറ്റ് മുഴുവൻ കൊണ്ടുപോയത് ഒരാളാണ്, മായങ്ക് യാദവ്. എൽഎസ്ജി ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് അനായാസം മറികടക്കും എന്ന നിലയുള്ളപ്പോഴാണ് തകർപ്പൻ ബോളിങ്ങലൂടെ മായങ്ക് യാദവ് കളത്തിലെത്തിയത്.

ഇപ്പോഴിതാ മായങ്ക് യാദവിനെ കുറിച്ച് സ്റ്റുവർട്ട് ബ്രോഡ് പറഞ്ഞ വാക്കുകളാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ച. ജോണി ബെയർസ്റ്റോയെ പോലെയൊരു വേൾഡ് ക്ലാസ് ബാറ്റ്സ്മാനെ പുറത്താക്കിയ മായങ്കിനെ സൂക്ഷിക്കേണ്ടതുണ്ട് എന്നാണ് സ്റ്റുവർട്ട് ബ്രോഡ് പറയുന്നത്.

“മായങ്ക് യാദവിന് നാച്ച്വറൽ പേസ് ആണുള്ളത്. പല യുവതാരങ്ങളും വേഗതയിൽ പന്തെറിയാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ലൈനും ലെങ്ങ്ത്തും നോക്കിയല്ല അവർ ബൗൾ ചെയ്യുന്നത്. എന്നാൽ മായങ്ക് അങ്ങനെയല്ല. എവിടെയാണ് ബോൾ പിച്ച് ചെയ്യേണ്ടത് എന്ന് അവന് കൃത്യമായി അറിയാം.

അവന് അത് സ്ഥിരമായി ചെയ്തുകൊണ്ടിരിക്കുന്നു. ജോണി ബെയർസ്റ്റോയെ പോലെയുള്ള വേൾഡ് ക്ലാസ് ബാറ്റ്സ്മാനെയാണ് അവൻ പുറത്താക്കിയത്. ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന് ഞാൻ മെസേജ് അയച്ചിട്ടുണ്ട്. അടുത്ത ഇന്ത്യ- ഓസ്ട്രേലിയ പരമ്പരയിൽ ” എന്നാണ് ബ്രോഡ് മാധ്യമങ്ങളോട് പറഞ്ഞത്.

4 ഓവറിൽ 27 റൺസ് വഴങ്ങി 3 വിക്കറ്റുകളാണ് മായങ്ക് യാദവ് നേടിയത്. നാല് ഓവറുകളിലും 150 km/h വേഗതയിൽ ബൗൾ ചെയ്ത മായങ്ക്, ഈ ഐപില്ലിലെ ഏറ്റവും വേഗതയേറിയ പന്തും ഇന്നലെ നടന്ന കളിയിൽ എറിയുകയുണ്ടായി. തന്റെ അരങ്ങേറ്റ മത്സരത്തിലെ രണ്ടാം ഓവറിലായിരുന്നു ഇതെന്നതും ശ്രദ്ധേയമായിരുന്നു.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍