അന്ന് യുവരാജിന്റെ അടിയേറ്റ് കരഞ്ഞു പിന്നെ എതിരെ വരുന്ന ബാറ്റ്‌സ്മാന്മാരെ കരയിച്ചു, എല്ലാം നേടിയ ശേഷം വിരമിക്കൽ പ്രഖ്യാപിച്ച് സ്റ്റുവർട്ട് ബ്രോഡ്; ഞെട്ടി ക്രിക്കറ്റ് ലോകം

യുവരാജ് സിംഗിന്റെ വെടിക്കെട്ട് ബാറ്റിംഗ് മികവിൽ ഒരു ഒരു ഓവറിലെ 6 പന്തും സിക്സ് ആയി പാറി പറന്നപ്പോൾ ഗാലറിയും സഹതാരങ്ങളും ആരാധകരും ആഘോഷത്തിൽ ആറാടിയപ്പോൾ കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി നിന്ന ഒരു മനുഷ്യനുണ്ട് ആ ഓവർ എറിഞ്ഞ ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ്. എന്നാൽ അന്ന് കരഞ്ഞ ബ്രോഡ് പിന്നെ ഒരുപാട് ബാറ്ററുമാരെ കരയിച്ച് ലോകം കണ്ട ഏറ്റവും മികച്ച ബോളർ ആയി മാറി. താൻ ഏറെ സ്നേഹിക്കുന്ന ടെസ്റ്റ് ഫോർമാറ്റിൽ ലോകം കണ്ട ഏറ്റവും മികച്ച ബോളറും ആയി ബ്രോഡ് മാറി. ഇപ്പോഴിതാ ആരാധകരെ നിരാശരാക്കി കൊണ്ട് ബ്രോഡ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നു.

നാളെ അവസാനിക്കുന്ന ആഷസ് ടെസ്റ്റോടെ ബ്രോഡ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കും. ഇംഗ്ലണ്ട് എന്നല്ല ലോക ടെസ്റ്റ് ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായിട്ടാണ് ബ്രോഡ് പടിയിറങ്ങുന്നത് . ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ രണ്ടാമത്തെ ഫാസ്റ്റ് ബൗളറാണ് താരം എന്നതും ശ്രദ്ധിക്കാം. ഇപ്പോൾ നടക്കുന്ന ആഷസ് പരമ്പരയിൽ ഒരിന്നിംഗ്‌സ് ബാക്കിനിൽക്കേ ബ്രോഡ് 20 വിക്കറ്റ് നേടിയിട്ടുണ്ട്.

“ഇതൊരു മനോഹരമായ യാത്ര ആളായിരുന്നു, എനിക്ക് ആഷസ് ക്രിക്കറ്റിനോട് വലിയ ബന്ധമുണ്ട്. അതിനാൽ തന്നെ അവസാനമായി ബാറ്റും ബോളും ചെയ്യുന്നത് ആഷസിൽ ആയിരിക്കണം എന്ന ആഗ്രഹം ഉണ്ട്. യാതൊരു വിഷമവും ഇല്ലാതെ ഈ ക്രിക്കറ്റിനെ ഒരുപാട് സ്നേഹിച്ചുകൊണ്ടാണ് ഞാൻ പടിയിറങ്ങുന്നത്.” ബ്രോഡ് പറഞ്ഞു.

2007 ഡിസംബറിൽ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനായി അരങ്ങേറ്റം കുറിച്ച ബ്രോഡ് 167 മത്സരങ്ങൾ നേടിയിട്ടുണ്ട്. അടുത്തിടെ നടന്ന ആഷസിലും അദ്ദേഹം തന്റെ രാജ്യത്തിനായി 600 വിക്കറ്റ് എന്ന നാഴികക്കല്ല് പിന്നിട്ടു. എക്കാലത്തെയും വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ അദ്ദേഹം അഞ്ചാം സ്ഥാനത്താണ് താരം നിൽക്കുന്നത്. കൂടാതെ ദീർഘകാല ബൗളിംഗ് പങ്കാളിയായ ജിമ്മി ആൻഡേഴ്സണൊപ്പം 600-ലധികം വിക്കറ്റുകൾ നേടിയ രണ്ട് ഫാസ്റ്റ് ബൗളർമാരിൽ ഒരാളാണ്. വലംകൈയ്യൻ സീമർ 121 ഏകദിനങ്ങളിലും 56 അന്താരാഷ്ട്ര ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം