ഒരിക്കല്‍കൂടി ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയിരിക്കുന്നു ഗുജറാത്ത് ടൈറ്റന്‍സ്. മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ആറ് വിക്കറ്റിന്റെ ജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ബാംഗ്ലൂര്‍ 170 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് 19.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഡേവിഡ് മില്ലര്‍ (29 പന്തില്‍ 34), രാഹുല്‍ തെവാട്ടിയ (25 പന്തില്‍ 43) എന്നിവരാണ് ഗുജറാത്തിന്റെ വിജയം എളുപ്പമാക്കിയത്. ഇരുവരും പുറത്താവാതെ നിന്നു. ബാംഗ്ലൂർ ബൗളറുമാരിൽ എല്ലാവരും നല്ല പ്രഹരം ഏറ്റുവാങ്ങുകയും ചെയ്തു.
ഇതിൽ വലിയ പ്രതീക്ഷയോടെ ബാംഗ്ലൂർ ഈ സീസണിൽ നിലനിർത്തിയ മുഹമ്മദ് സിറാജ് എറിഞ്ഞ ഒരു ബോൾ ആണ് വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നത്. താരം മത്സരത്തിന്റെ പതിമൂന്നാമത്തെ ഓവറിൽ എറിഞ്ഞ ഒരു ബോളിനെ ചൊല്ലി വലിയ പരിഹാസമാണ് താരം നേരിടുന്നത്. തെവാട്ടിയയുടെ പാഡ് ലക്ഷ്യമാക്കി സിറാജ് എറിഞ്ഞ ബോൾ താരം സിക്സിന് പറത്തിയിരുന്നു .
കമന്ററി ബോക്സിൽ ഉണ്ടായിരുന്ന മാത്യു ഹൈഡൻ,സൈമൺ ഡോൾ എന്നിവരാണ് താരത്തെ അപ്പോൾ തന്നെ വിമർശിച്ചത്
“ഇങ്ങനെ ഒരു ബോൾ കിട്ടിയാൽ ആരാണ് അടിക്കാത്തത് . ഒരു അണ്ടർ -12 ക്രിക്കറ്റ് കളിക്കാരന് ഇത് സിക്സ് അടിക്കും ,” മുൻ ഓസ്‌ട്രേലിയൻ ഓപ്പണർ പറഞ്ഞു.
“തലച്ചോറില്ലാത്ത ചില ക്രിക്കറ്റ്. എനിക്ക് പറയണം, ഗ്രൗണ്ടിന്റെ വലിയ വലിപ്പം ഉപയോഗിക്കുക, അതിൽ നിന്ന് വേഗമെടുക്കുക, ആ സ്ഥലം ലക്ഷ്യംമാക്കി വേണം പന്തെറിയാൻ. അത് ആവുമ്പോൾ ക്യാച്ച് ഔട്ട് ആകാൻ സാധ്യതയുണ്ട്.
Read more
ഈ സീസണിൽ ഇതുവരെ വിക്കറ്റ് നേടിയ സിറാജ് ധാരാളം റൺസ് കൊടുക്കുന്നതാണ് ബാംഗ്ലൂരിനെ വിഷമിപ്പിക്കുന്നത്.