IPL 2025: പെട്ടെന്ന് എന്ത് പറ്റിയോ എന്തോ, പരസ്പരം കൊമ്പുകോർത്ത് രാഹുലും കോഹ്‌ലിയും; വീഡിയോ കാണാം

വിരാട് കോഹ്‌ലിയും കെ.എൽ. രാഹുലും കളിക്കളത്തിന് പുറത്ത് ഉറ്റ സുഹൃത്തുക്കളാണ്. എന്നാൽ ആവേശകരമായ ഒരു മത്സരത്തിൽ അവർ പരസ്പരം ഏറ്റുമുട്ടിയപ്പോൾ ഇരുവരും ചൂടേറിയ വാക്കുകൾ കൊണ്ട് ഏറ്റുമുട്ടുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ഇരുവരും തമ്മിൽ കൊമ്പുകോർക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി 163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബി 18.3 മൂന്ന് ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 47 പന്തിൽ 73 റൺസുമായി പുറത്താവാതെ നിന്ന ക്രുനാൽ പാണ്ഡ്യയാണ് ആർസിബിയെ വിജയത്തിലേക്ക് നയിച്ചത്. വിരാട് കോലി 47 പന്തിൽ 51 റൺസ് നേടി. എന്തായാലും ജയത്തിന് പിന്നാലെ പോയിന്റ് പട്ടികയിൽ ഒന്നാമത് എത്തിയ ആർസിബി പ്ലേ ഓഫ് യോഗ്യതക്ക് അരികിൽ എത്തിയിരിക്കുകയാണ്.

ഡൽഹി ക്യാപിറ്റൽസിനെതിരെ 163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബി ഒരു ഘട്ടത്തിൽ 26/3 എന്ന നിലയിലായിരുന്നു. ബാറ്റിംഗ് ഓർഡറിൽ സ്ഥാനക്കയറ്റം ലഭിച്ച ക്രുണാൽ പാണ്ഡ്യയ്ക്ക് വിക്കറ്റിന്റെ വേഗതയെക്കുറിച്ച് ഒരു ധാരണയുമില്ലായിരുന്നു. അതിനാൽ തന്നെ തുടക്കത്തിൽ താരം ശരിക്കും ബുദ്ധിമുട്ടി. എന്നാൽ ആ സമയത്ത് വിക്കറ്റ് നന്നായി മനസിലാക്കിയ കോഹ്‌ലിയും അയാളുടെ പരിചയസമ്പത്തും ആർസിബിക്ക് തുണയായി. മാൻ ഓഫ് ദി മാച്ച് ആയ ക്രുണാൽ തന്നെ ഈ കാര്യം സമ്മതിച്ചു.

വിരാട് കോഹ്‌ലി ഇന്നിങ്സിന് ഉടനീളം ശാന്തനായി കാണപ്പെട്ടു. പക്ഷേ അദ്ദേഹവും വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലും തമ്മിൽ ചൂടേറിയ വാഗ്വാദം നടന്നപ്പോൾ ആരാധകരിൽ ആശങ്ക ചെറുതായി വർദ്ധിച്ചു. ആർ‌സി‌ബി ഇന്നിംഗ്‌സിന്റെ മധ്യ ഓവറിനിടെയാണ് സംഭവം. കോഹ്‌ലിയുടെ സംസാരത്തിന് മറുപടിയായി രാഹുൽ നിസ്സഹായനായി ഒരു നോട്ടം നോക്കി. ഇരുവരും തമ്മിൽ എന്താണ് സംസാരിച്ചത് എന്ന് വ്യക്തമല്ല. എന്നിരുന്നാലും മത്സരശേഷം ഇരുവരും സന്തോഷത്തോടെ സംസാരിച്ചതോടെ ആരാധകരുടെ ആശങ്ക ഒഴിഞ്ഞു.

Read more