ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ ബോളിങ് യൂണിറ്റ് കാഴ്ച വെക്കുന്നത്. ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാന്മാർക്ക് നിലവിൽ മോശമായ സമയമാണ് ഇന്ത്യൻ ബോളർമാർ കൊടുക്കുന്നത്. നിലവിൽ 67/7 എന്ന നിലയിലാണ് ഇപ്പോൾ സ്കോർ ഉള്ളത്. ജസ്പ്രീത് ബുംറ 4 വിക്കറ്റുകളും, മുഹമ്മദ് സിറാജ് 2 വിക്കറ്റുകൾ ഹർഷിത്ത് റാണ ഒരു വിക്കറ്റ് വീതവും വീഴ്ത്തി.
ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തിരുന്നു. ബാറ്റിംഗിൽ ഹർഷിത്ത് റാണ (59 പന്തിൽ 41 റൺസും), റിഷബ് പന്ത് (78 പന്തിൽ 37 റൺസ്) എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത്. ബാക്കിയുള്ള ബാറ്റ്‌സ്മാന്മാർ ആരും തന്നെ നിലയുറപ്പിച്ചിരുന്നില്ല. പേസ് ബോളേഴ്സിന് അനുയോജ്യമാകും വിധമായിരുന്നു പിച്ചുകൾ ഒരുക്കിയിരുന്നത്.
ആദ്യ ഇന്നിങ്സിൽ ഇന്ത്യ 150 ന് ഓൾ ഔട്ട് ആയപ്പോൾ ഓസ്‌ട്രേലിയ ലീഡ് ഉയർത്തും എന്നാണ് ആരാധകർ പ്രതീക്ഷിച്ചത്. പക്ഷെ കാര്യങ്ങൾ എല്ലാം മാറി മറിഞ്ഞു. വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത് ജസ്പ്രീത്ത് ബുമ്രയായിരുന്നു. പിന്നീട് വന്ന ഒരു ഓസ്‌ട്രേലിയൻ ബാറ്റർക്കും സ്ഥിരതയോടെ നിൽക്കാൻ സാധിച്ചിരുന്നില്ല.
ബോളിംഗ് യൂണിറ്റിൽ ഇന്ത്യൻ ആരാധകർ സന്തോഷത്തിലാണെങ്കിലും, ബാറ്റിങ്ങിന്റെ കാര്യത്തിൽ ആരാധകർ നിരാശയിലാണ്. യുവ താരങ്ങളും സീനിയർ താരങ്ങളുമടക്കം എല്ലാ ബാറ്റ്‌സ്മാന്മാരും മോശമായ പ്രകടനമാണ് കാഴ്ച വെച്ചത്. രണ്ടാം ഇന്നിങ്സിൽ ഗംഭീര തിരിച്ച് വരവ് നടത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ.