സുനിൽ ഛേത്രി നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ, ബി.സി.സി.ഐ ചെയ്തത് നല്ല കാര്യമെന്ന് സോഷ്യൽ മീഡിയ

നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ക്യാമ്പ് ചെയ്യുന്ന നോർത്ത് ഈസ്റ്റിൽ നിന്നും മറ്റ് രഞ്ജി പ്ലേറ്റ് ടീമുകളിൽ നിന്നുമുള്ള 150-ഓളം ക്രിക്കറ്റ് താരങ്ങളോട് ബിസിസിഐ ക്ഷണം അനുസരിച്ച് എത്തിയ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രി സംസാരിച്ചു. നോർത്ത് ഈസ്റ്റ് മേഖലയിൽ നിന്ന് ക്രിക്കറ്റ് മോഹവുമായി എത്തിയ ചെറുപ്പകാർക്ക്ക് അവരുടെ നാട്ടിൽ ഏറ്റവും ജനപ്രീതിയുള്ള ഫുട്ബോളിലെ ഇതിഹാസവുമായി സംസാരിക്കാൻ അവസരം കൊടുക്കുക ആയിരുന്നു.

വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് ഫസ്റ്റ് ക്ലാസ് പദവി ലഭിച്ചത് മൂന്ന് സീസണുകൾക്ക് മുമ്പാണ്, എങ്കിലും ആ സംസ്ഥാനങ്ങളിൽ കൂടുതൽ യുവാക്കൾ ഇഷ്ടപ്പെടുന്നത് ഫുട്ബോളാണ്. കൊഹ്‍ലിയെയും രോഹിത്തിനെയും സ്നേഹിക്കുന്ന പോലെ തന്നെ ചെറുപ്പക്കാർ ഛേത്രി, ബൂട്ടിയ തുടങ്ങിയവരെ ആരാധിക്കുന്നുണ്ട്.

കുട്ടികളുമായി നടന്ന ഫീൽഡിങ് മത്സരത്തിൽ ഊർജസ്വലനായി പങ്കെടുത്ത ഛേത്രി അവർക്ക് തന്റെ ഫുട്ബോൾ അനുഭവങ്ങളുടെ കഥയും പറഞ്ഞ് കൊടുത്തു- ബിസിസിഐ ട്വീറ്റ് ചെയ്തു. ” നല്ല നിലയിൽ ഏതാണ് അയാൾ അനുഭവിച്ച കഷ്ടപ്പാടുകളുടെ കഥ ക്രിക്കറ്റ് ക്യാമ്പിൽ ഉള്ള കുട്ടികൾ മനസിലാക്കി. അത് നല്ല ഒരു സെലക്ഷൻ ആയിരുന്നു ” ട്വീറ്റിൽ കൂട്ടിച്ചേർത്തു

ബിസിസിഐയുടെ ഈ സംരംഭം യുവാക്കൾക്കും വളർന്നുവരുന്ന പ്രതിഭകൾക്കും അവരുടെ കഴിവുകൾ വികസിപ്പിക്കാനും ഫോർമാറ്റുകളിലുടനീളം ഇന്ത്യയെ പ്രതിനിധീകരിക്കാനും തുല്യ അവസരം നൽകും. കായികരംഗത്ത് NE യ്ക്ക് വലിയ സാധ്യതകളുണ്ട്, കൂടാതെ മികച്ച പ്രതിഭകളെ നമുക്ക് കണ്ടെത്താൻ കഴിയുമെന്ന് ഉറപ്പാണ് ” ബിസിസിഐ സെക്രട്ടറി ജയ് ഷാ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ട്വീറ്റ് ചെയ്തിരുന്നു.

Read more

കഴിഞ്ഞ ദിവസം ദ്രാവിഡ് കുട്ടികളുമായി സംസാരിച്ചു.