'ടോസല്ല പ്രശ്‌നം'; ഇന്ത്യന്‍ ബോളിംഗ് കോച്ചിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

ടി20 ലോക കപ്പില്‍ ഇന്ത്യ സെമി കാണാതെ പുറത്തായതിന്റെ ഒരു കാരണം ടോസ് നഷ്ടമായതാണെന്ന ഇന്ത്യന്‍ ബോളിംഗ് കോച്ച് ഭരത് അരുണിന്റെ കമന്റിനെ വിമര്‍ശിച്ച് സുനില്‍ ഗവാസ്‌കര്‍. പാകിസ്താനും ന്യൂസിലാന്റും നന്നായി പന്തെറിഞ്ഞതാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമായതെന്നും ആവശ്യത്തിന് റണ്‍സെടുക്കാന്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരക്ക് സാധിച്ചില്ലെന്നും ഗവാസ്‌കര്‍ പറഞ്ഞു.

‘ടോസല്ല പ്രധാന പ്രശ്നം. പാകിസ്താനും ന്യൂസിലാന്റും നന്നായി പന്തെറിഞ്ഞു എന്നുള്ളതാണ്. ഇന്ത്യയുടെ ബാറ്റ്സ്മാന്‍മാരെ മികച്ച സ്‌കോര്‍ നേടാന്‍ അവര്‍ അനുവദിച്ചില്ല. ഇന്ത്യയുടെ ബോളര്‍മാര്‍ക്ക് പ്രതിരോധിക്കാവുന്ന സ്‌കോര്‍ നേടുന്നതില്‍ ബാറ്റിംഗ് നിര പരാജയപ്പെട്ടു. അഫ്ഗാനിസ്ഥാനെതിരേ ഇന്ത്യ നടത്തിയ ബാറ്റിംഗ് പ്രകടനം വലിയ ടീമുകള്‍ക്കെതിരേ കാട്ടാനായില്ല’സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

IND vs PAK T20 World Cup: Pakistan beat India by 10 wickets | Cricket News  – India TV

Read more

ഇന്ത്യ ന്യൂസിലാന്റിനോടും പാകിസ്ഥാനോടും തോറ്റ മത്സരത്തില്‍ ടോസ് ഭാഗ്യം കോഹ്‌ലിക്കൊപ്പമായിരുന്നില്ല. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ഇന്ത്യക്ക് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നു. മഞ്ഞ് വീഴ്ചയുള്ള ദുബായിലെ പിച്ചില്‍ മികച്ച ബോളിംഗ് നിരയുള്ള ന്യൂസിലാന്റും പാകിസ്ഥാനും പിച്ചിലെ വേഗവും സ്വിഗും മുതലാക്കി ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്ക് വിലങ്ങിട്ടു. പാകിസ്ഥാനെതിരെ 151ഉം ന്യൂസിലാന്റിനെതിരെ 110 ഉം റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്.