'ആ വെല്ലുവിളിയ്ക്ക് ശേഷം അയാള്‍ കൊടുങ്കാറ്റ് പോലെയായി', താന്‍ ഭയന്ന ബോളറെ കുറിച്ച് ഗവാസ്‌കര്‍

താന്‍ നേരിട്ടതില്‍ ഏറ്റവും പ്രയാസമെന്ന് തോന്നിയ ഫാസ്റ്റ് ബോളര്‍ ആരാണെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ഓസ്ട്രേലിയയുടെ ജെഫ് തോംസനാണ് ഗവാസ്‌കറിന്റെ ഉറക്കം കെടുത്തിയ പേസര്‍. താരത്തിന്‍രെ ബോളുകള്‍ കൊടുങ്കാറ്റ് പോലെയാണ് തനിക്ക് തോന്നിയതെന്ന് ഗവാസ്‌കര്‍ പറഞ്ഞു.

‘ഞാന്‍ നേരിട്ടതിലെ വേഗമുള്ള പേസര്‍ ഓസ്ട്രേലിയയുടെ ജെഫ് തോംസനാണ്. സിഡ്നിയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്തു. ഞങ്ങള്‍ അവരെ 140 നോടടുത്ത് സ്‌കോറിന് ഓള്‍ഔട്ടാക്കിയെന്നാണ് ഓര്‍മ. അവരുടെ പിച്ചുകളിലെ പേസ് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. തോംസണിന്റെ പന്തുകള്‍ കാറ്റുപോലെയാണ് വന്നത്’ ഗവാസ്‌കര്‍ പറഞ്ഞു.

‘സിഡ്നിയില്‍ നടന്ന ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തില്‍ തോംസനും ചേതന്‍ ചൗഹാനും തമ്മിലുണ്ടായ വാക് പോരാട്ടത്തെക്കുറിച്ചും ഗവാസ്‌കര്‍ പറഞ്ഞു. ‘ആ സമയത്ത് അതിവേഗത്തിലുള്ള പന്തുകളാണ് തോംസന്‍ എറിഞ്ഞത്. ചേതന്‍ തോംസണെതിരേ വലിയ ഷോട്ടിന് ശ്രമിക്കുകയും ടോപ് എഡ്ജില്‍ കൊണ്ട് ബൗണ്ടറി പോവുകയും ചെയ്തു. തോംസണിന്റെ പന്തില്‍ നല്ല ബൗണ്‍സുണ്ടായിരുന്നു. ഓസീസ് താരങ്ങള്‍ പരിഹസിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ ചേതന്‍ ചിരിച്ചുകൊണ്ട് തലകുലുക്കി.’

When Chetan Chauhan's laugh riled Australia's Jeff Thomson | Sports  News,The Indian Express

‘ചേതന്റെ പെരുമാറ്റം തോംസണെ അതൃപ്തനാക്കി. നിന്റെ ഹെല്‍മറ്റില്‍ പന്തടിക്കുമെന്ന് ചേതനോട് തോംസണ്‍ പറഞ്ഞു. നിനക്ക് ചെയ്യാന്‍ സാധിക്കുന്നത് ചെയ്യാന്‍ ചേതനും പറഞ്ഞു. ഇതിന് ശേഷം തോംസണന്‍ കൊടുങ്കാറ്റ് പോലെയാണ് പന്തെറിഞ്ഞത്. അവിശ്വസിനീയമായിരുന്നു അവന്റെ പന്തുകള്‍. ഞാന്‍ നേരിട്ടതിലെ ഏറ്റവും വേഗമേറിയ സ്പെല്ലായിരുന്നു അത്’ ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ഇന്ത്യൻ ടീം പിആർ താരങ്ങൾക്ക് അപ്പുറത്തേക്ക് ചിന്തിക്കണം, സഞ്ജു അടക്കമുള്ള താരങ്ങൾക്ക് പ്രാധാന്യം അവിടെയാണ്; ഇന്ന് അതിന് പറ്റുന്ന പ്രധാന ആൾ മലയാളി താരം തന്നെ

ബുള്ളറ്റുകള്‍ വാങ്ങിക്കൂട്ടി വിദേശികള്‍; റോയല്‍ എന്‍ഫീല്‍ഡിന് വീണ്ടും വില വര്‍ദ്ധിക്കുമോ?

BGT 2024-25: തനിസ്വഭാവം കാട്ടി ഓസ്‌ട്രേലിയ, അപമാനം തുറന്നുപറഞ്ഞ് ഗവാസ്‌കര്‍

സിനിമ കണ്ട് കൃഷി തുടങ്ങി പണം കളഞ്ഞു, പശുവിനെ വാങ്ങി നഷ്ടക്കച്ചവടത്തിന് വിറ്റു.. എനിക്ക് എല്ലാം പെട്ടെന്ന് മടുക്കും: രമ്യ സുരേഷ്

അമേരിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതി ലയണൽ മെസിക്ക്; ചടങ്ങിൽ പങ്കെടുക്കാതെ താരം

സച്ചിന് പറ്റുമെങ്കില്‍ ഇപ്പോഴുള്ള 'സൂപ്പര്‍ സ്റ്റാറുകള്‍ക്കും' പറ്റും, വിരാടിനെ അടക്കം തൂക്കി പുറത്തുകളയണം; ഇന്ത്യയുടെ മാറുന്ന സംസ്‌കാരത്തിനെതിരെ ഇര്‍ഫാന്‍ പത്താന്‍

തൃഷയുടെ ഇപ്പോഴത്തെ അവസ്ഥ എനിക്ക് മനസിലാകും, അനുഭവിച്ചവര്‍ക്കേ ആ വേദന അറിയൂ: ടൊവിനോ

ഇന്ത്യ നിര്‍ബന്ധിതമായ ഒരു റിഫോര്‍മേഷനിലേക്ക്, അജിത് അഗാര്‍ക്കറിനും സംഘത്തിനും കാര്യങ്ങള്‍ എളുപ്പമാകില്ല

ക്രിക്കറ്റ് അല്ല ആ ഇന്ത്യൻ താരത്തിന് പറ്റുന്നത് സ്റ്റാൻഡ്-അപ്പ് കോമഡി, ആ മേഖലയിൽ അവന് നല്ല ഭാവി; കളിയാക്കലുമായി സൈമൺ കാറ്റിച്ച്

പുതുവര്‍ഷത്തലേന്ന് റോഡിലെ തര്‍ക്കം; അടിയേറ്റ് വീണയാള്‍ ചികിത്സയിലിരിക്കെ മരിച്ചു