കോഹ്ലിയുടെ തീരുമാനം പമ്പര വിഡ്ഢിത്തം? ആഞ്ഞടിച്ച് സണ്ണി

ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ദയനീയ പരാജയത്തിലേക്ക് കൂപ്പുകുത്തുമെന്നാണ് വിലയിരുത്തലുകള്‍. രണ്ടാം ടെസ്റ്റില്‍ 287 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്്ക്ക് 35 റണ്‍സ് തികയ്ക്കും മുമ്പെ നഷ്ടമായത് മൂന്ന് വിക്കറ്റുകള്‍. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുള്‍പ്പടെയുള്ളവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാര്‍ പിഴുതെടുത്തത്.

രണ്ടാം ടെസ്റ്റിന്റെ തുടക്കത്തില്‍ തന്നെ ടീം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്‍ താരങ്ങള്‍ രംഗത്തു വന്നിരുന്നു. ശിഖര്‍ ധവാനെ ഒഴിവാക്കി കെഎല്‍ രാഹുലിന് ഇടം നല്‍കിയതാണ് ഇതില്‍ ഏറ്റവും വിമര്‍ശനം നേരിട്ടത്. രണ്ടാം ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സിലും രണ്ടാം ഇന്നിങ്‌സിലുമായി 14 റണ്‍സാണ് രാഹുലിന്റെ സമ്പാദ്യം. ഇന്ന് നടന്ന ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സില്‍ എങ്ഡിയുടെ ബോളില്‍ അനാവശ്യമായി ബാറ്റ് വെച്ചാണ് ലോകേഷ് പുറത്തായത്.

Read more

പുറത്തായ രീതിയെ രൂക്ഷമായി വിമര്‍ശിച്ച് കമേന്ററായിരുന്ന സുനില്‍ ഗവാസ്‌ക്കര്‍ രംഗത്തുവന്നു. എവിടേക്കാണ് ബാറ്റ് വീശുന്നതെന്ന് രാഹുലിന് അറിയില്ലെന്നായിരുന്ന സണ്ണിയുടെ കമന്റ്.