Ipl

സൂര്യക്ക് ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടം, മാനം രക്ഷിക്കാൻ ഇറങ്ങുന്ന മുംബൈയ്ക്ക് വലിയ തിരിച്ചടി

പേശിവലിവ് അനുഭവപ്പെട്ടതിനെ തുടർന്ന് മുംബൈ ഇന്ത്യൻസിന്റെ ബാറ്റിംഗ് പ്രധാന താരം സൂര്യകുമാർ യാദവ് ഐപിഎൽ 2022 ലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പുറത്തായി. ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായുള്ള ഐപിഎൽ 2022 പോരാട്ടത്തിന് മുന്നോടിയായി നടത്തിയ പരിശോധനയുടെ അവസാനം മെഡിക്കൽ ടീം വിശ്രമം നിർദേശിക്കുക ആയിരുന്നു.

സീസണിലെ തുടക്കത്തിലേ മത്സരം സൂര്യക്ക് നഷ്ടമായിരുന്നു. എന്തായാലും അഭിമാനം രക്ഷിക്കാൻ ഇനിയുള്ള പോരാട്ടങ്ങൾക്ക് ഇറങ്ങുന്ന മുംബൈക്ക് താരത്തിന്റെ പിന്മാറ്റം തിരിച്ചടിയാണ്.

സ്ഥിരതയാര്‍ന്ന ബാറ്റിംഗുമായി മുംബൈ ഇന്ത്യന്‍സ് ബാറ്റിംഗ് നിരയിലെ നിര്‍ണായക താരങ്ങളിലൊരാളാണ് സൂര്യകുമാര്‍ യാദവ്. കഴിഞ്ഞ സീസണില്‍ 143.43 സ്‌ട്രൈക്ക് റേറ്റില്‍ 317 റണ്‍സ് സ്വന്തമാക്കിയ താരത്തിന്റെ മികവ് മാത്രമാണ് ബാറ്റിംഗിൽ മുംബൈക്ക് എടുത്ത് പറയാൻ ഉള്ളത്. ബാറ്റിംഗ് നിരയില്‍ എവിടെ വേണമെങ്കിലും ഇറങ്ങാമെന്നതും ഇന്നിംഗ്‌സ് പടുത്തുയര്‍ത്തലും മത്സരം ഫിനിഷ് ചെയ്യലും ഒരുപോലെ വഴങ്ങുമെന്നതും സൂര്യകുമാര്‍ യാദവിന്‍റെ സവിശേഷതകളാണ്.

സൂര്യക്ക് പകരം രമൻദീപ് സിംഗ് ആണ് മുംബൈ നിരയിൽ ഇന്നിറങ്ങുന്നത്.

Latest Stories

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍