നിരാശ പരസ്യമാക്കി സൂപ്പർ താരങ്ങൾ, എത്ര നാൾ ഇവരയെയൊക്കെ ഒഴിവാക്കാൻ പറ്റും

ഈ വർഷം അവസാനം ഓസ്‌ട്രേലിയയിൽ നടക്കുന്ന ഐസിസി ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ടീം ഒന്നിലധികം ഉഭയകക്ഷി പരമ്പരകൾ കളിക്കും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന പരമ്പരയിലും അയർലൻഡിനെതിരായ പരമ്പരയിലും പ്രധാന താരങ്ങൾക്ക് വിശ്രമം നൽകാൻ സെലക്ടർമാർ തീരുമാനിച്ചു.

കഴിഞ്ഞ രണ്ട് വർഷമായി ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയ രാഹുൽ ത്രിപാഠി, ഉമ്രാൻ മാലിക്, അർഷ്ദീപ് സിംഗ്, ആവേശ് ഖാൻ തുടങ്ങിയ കളിക്കാർ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപെട്ടപ്പോൾ ടീമിൽ വല്ലപോഴും വന്നുപോകുന്ന അതിഥികളായ സഞ്ജുവിനും കാർത്തിക്കിനും ഐ.പി.എലിലെ മികച്ച പ്രകടനം തുണയായി എന്ന് പറയാം.

യുവതാരങ്ങൾക്കാണ് ഈ പരമ്പരയിൽ ഇന്ത്യ കൂടുതലായി അവസരം നല്കാൻ ശ്രമിച്ചത്. അവസരം കിട്ടാത്ത താരങ്ങളിൽ ചിലർ അങ്ങേയറ്റം നിരാശരാണ് അവരിൽ ചിലർ സോഷ്യൽ മീഡിയയിൽ കുറിച്ച കമെന്റുകൾ നോക്കാം;

1) രാഹുൽ തെവാട്ടിയ- അയര്‍ലന്‍ഡിനെതിരായ ടി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കാത്തതിലെ നിരാശ പരസ്യമാക്കി രാഹുല്‍ തെവാട്ടിയ. ‘പ്രതീക്ഷകള്‍ വേദനിപ്പിക്കും’ എന്നാണ് ഗുജറാത്ത് ടൈറ്റന്‍സ് ഓള്‍റൗണ്ടര്‍ ട്വീറ്റ് ചെയ്തത്.

ഐപിഎല്ലിലെ ചില മികച്ച സീസണുകള്‍ക്ക് ശേഷം താരത്തിന് ടീമിലിടം കിട്ടുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അതുണ്ടായില്ല. ഗുജറാത്തിന്റെ കിരീട വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാനും താരത്തിനായിരുന്നു.

2) പൃഥ്വി ഷാ- കഴിഞ്ഞ വർഷം ശ്രീലങ്കയ്‌ക്കെതിരെ കളിച്ച ഇന്ത്യൻ ടീമിൽ പൃഥ്വി ഷാ ഉണ്ടായിരുന്നു. തുടർന്നുള്ള ഐപിഎൽ മത്സരങ്ങളിൽ ഡൽഹി ക്യാപിറ്റൽസിനായി മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും രാജ്യത്തിന് വേണ്ടി കളിക്കാൻ ടീം മാനേജ്മെന്റ് അദ്ദേഹത്തിന് അവസരം നൽകിയില്ല.

തിരഞ്ഞെടുക്കപ്പെടാത്തതിൽ തെവാതിയ നിരാശനായപ്പോൾ, ഷാ സായി ബാബയിൽ നിന്നുള്ള ഒരു പ്രചോദനാത്മക ഉദ്ധരണി പോസ്റ്റ് ചെയ്തു, അത് ഇങ്ങനെയായിരുന്നു:

” നിങ്ങൾ വിട്ടുകൊടുക്കരുത്. അത്ഭുതങ്ങൾ സംഭവിക്കും.”

3) നിതീഷ് റാണ- കഴിഞ്ഞ വർഷം ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിൽ പൃഥ്വി ഷായ്‌ക്കൊപ്പം നിതീഷ് റാണയും മെൻ ഇൻ ബ്ലൂ ടീമിനായി കളത്തിൽ ഇറങ്ങിയിരുന്നു. കഴിഞ്ഞ കുറച്ച് ഐപിഎൽ സീസണുകളിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് റാണ.

143.82 സ്‌ട്രൈക്ക് റേറ്റിൽ 361 റൺസ് നേടിയ അദ്ദേഹം ഐപിഎൽ 2022-ൽ മാന്യമായ പ്രകടനം നടത്തി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന പരമ്പരയ്ക്കുള്ള ടീമിൽ തന്റെ പേര് ഉണ്ടാകുമെന്ന് റാണ പ്രതീക്ഷിച്ചിരുന്നു.

എന്നാൽ, സെലക്ടർമാർ അദ്ദേഹത്തെ തിരഞ്ഞെടുത്തില്ല. വിഷമത്തിനിടയിൽ താരത്തിന്റെ ട്വീറ്റ് ഇങ്ങനെ-
“കാര്യങ്ങൾ ഉടൻ മാറും.”

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം