ട്വന്റി20 ക്രിക്കറ്റ് ലോക കപ്പിനു മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തില്‍ ഇന്ത്യയെ ടോസ് തുണച്ചില്ല. ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ബാറ്റിംഗ് തെരഞ്ഞെടുത്തു.
ക്യാപ്റ്റന്‍ വിരാട് കോഹ്ലി, പേസര്‍മാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. കോഹ്ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ്മ ഇന്ത്യയെ നയിക്കും. ഓസ്‌ട്രേലിയന്‍ ടീമില്‍ പേസര്‍ ജോഷ് ഹെസല്‍വുഡ്, മൈക്കല്‍ സെപ്‌സണ്‍, ജോഷ് ഇംഗ്‌ലിസ് എന്നിവര്‍ കളിക്കില്ല.
ആദ്യ സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെ ആധികാരികമായി തോല്‍പ്പിച്ച ഇന്ത്യ ആത്മവിശ്വാസത്തിലാണ്. ഓസീസും ആദ്യ പരിശീലനക്കളിയില്‍ ന്യൂസിലന്‍ഡിനെ കീഴടക്കിയിരുന്നു.