ഋഷഭ് പന്ത് സിഎസ്‌കെയിലേക്ക്..!; താന്‍ കണ്ടത് വെളിപ്പെടുത്തി റെയ്‌ന

ചെന്നൈ സൂപ്പര്‍ കിംഗ്സ് എപ്പോഴും തങ്ങളുടെ ടീം ബാലന്‍സിനെക്കുറിച്ച് വളരെ ശ്രദ്ധാലുക്കളാണ്. അതിനാല്‍ തന്നെ അവരുടെ നിലനിര്‍ത്തല്‍ പട്ടികയില്‍ അദികം അതിശയിക്കാനുമില്ല. എംഎസ് ധോണിയെ അണ്‍ക്യാപ്പ്ഡ് കളിക്കാരനായി നിലനിര്‍ത്തിയതിനു പുറമേ, അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്‍മാരായ ചെന്നൈ ഋതുരാജ് ഗെയ്ക്വാദ്, മതീഷ പതിരണ, ശിവം ദുബെ, രവീന്ദ്ര ജഡേജ എന്നിവരെയും കൈവിട്ടില്ല.

സിഎസ്‌കെയ്ക്കൊപ്പം എംഎസ് ധോണിയുടെ ഭാവിയെക്കുറിച്ച് ഊഹാപോഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ബിസിസിഐയുടെ പുതിയ അണ്‍ക്യാപ്പ്ഡ് പ്ലെയര്‍ റൂള്‍ അവരുടെ ബജറ്റിന്റെ ഒരു ഭാഗം ലാഭിക്കാന്‍ സിഎസ്‌കെയെ സഹായിച്ചു.

സിഎസ്‌കെ എപ്പോഴും തങ്ങളുടെ ടീമിന്റെ പ്രധാന ഭാഗം നിലനിര്‍ത്താനാണ് ഇഷ്ടപ്പെടുന്നത്. ധോണി ഫ്രാഞ്ചൈസിയുടെ അവിഭാജ്യ ഘടകമാണ്. എന്നാല്‍ 43-കാരന്‍ തന്റെ കരിയറിന്റെ അവസാന കാലഘട്ടത്തിലേക്ക് അടുക്കുകയാണ്. ധോണിക്ക് ശേഷമുള്ള കാലഘട്ടത്തില്‍ സുഗമമായ മാറ്റം വരുത്താന്‍ സിഎസ്‌കെ ആഗ്രഹിക്കുന്നു.

ഇതുമുന്നില്‍ കണ്ട് ഐപിഎല്‍ 2025 ലേലത്തില്‍ ഐപിഎല്‍ ഭീമന്മാര്‍ ഋഷഭ് പന്തിനെ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കാരണം ധോണി ഐപിഎല്ലില്‍നിന്ന് വിരമിച്ചുകഴിഞ്ഞാല്‍ പന്തിന് സിഎസ്‌കെയിലെ ഈ വിടവ് നികത്താന്‍ കഴിയും.

ഇപ്പോള്‍ സിഎസ്‌കെ മുന്‍ താരവും ധോണിയുടെ അടുത്ത സുഹൃത്തായ സുരേഷ് റെയ്നയും പന്തിനെ സ്വന്തമാക്കാന്‍ ഫ്രാഞ്ചൈസി പദ്ധതിയിടുകയാണെന്ന് സൂചിപ്പിച്ചു. ‘ഞാന്‍ എംഎസ് ധോണിയെ ഡല്‍ഹിയില്‍ കണ്ടു, പന്തും അവിടെ ഉണ്ടായിരുന്നു, ആരെങ്കിലും ഉടന്‍ മഞ്ഞ ജേഴ്സി ധരിക്കും’ റെയ്‌ന പറഞ്ഞു.

റെയ്ന അടുത്തിടെ ധോണിയ്ക്കൊപ്പമുള്ള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ സമീപകാല അഭിപ്രായങ്ങള്‍ വളരെ അസാധാരണമായ ധോണി-പന്ത് പുനഃസമാഗമത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് തിരികൊളുത്തി. ഈ ജോഡി പരസ്പരം വളരെ അടുപ്പമുള്ളവരാണെന്ന് വിശ്വസിക്കപ്പെടുന്നു. ഐപിഎല്‍ 2025 മെഗാ ലേലത്തില്‍ സിഎസ്‌കെക്ക് 55 കോടിയുടെ പേഴ്സ് ഉണ്ടാകും. അവര്‍ക്ക് ഒരു ആര്‍ടിഎം കാര്‍ഡും അവശേഷിക്കുന്നു.

Latest Stories

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!