ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സുരേഷ് റെയ്ന; ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകർക്ക് ഷോക്ക്

2025 ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി റീടെൻഷൻ ലിസ്റ്റുകൾ വിവിധ ടീമുകൾ ഇന്നലെ തന്നെ പുറത്തിറക്കിയിരുന്നു. അതിൽ ഒരുപാട് സർപ്രൈസ് റീടെൻഷനുകളും സർപ്രൈസ് എക്സിറ്റുകളും ഉണ്ടായിരുന്നു. കെ എൽ രാഹുൽ ഋഷബ് പന്ത്, മിച്ചൽ സ്റ്റാർക്, ജോസ് ബട്ലർ എന്നിവരെയെല്ലാം ടീമുകൾ ഒഴിവാക്കിയിരിക്കുകയാണ്. മികച്ച പ്രകടനം നടത്തുന്ന താരങ്ങളായ ഇവരെ എന്ത് കൊണ്ടാണ് റീറ്റെയിൻ ചെയ്യാത്ത എന്നാണ് ആരാധകർ ചോദിക്കുന്നത്.

ചെന്നൈ സൂപ്പർ കിങ്‌സ് ഇത്തവണ റീറ്റെയിൻ ചെയ്ത താരങ്ങളാണ് എം എസ് ധോണി, ഋതുരാജ് ഗെയ്ക്‌വാദ്, മതീഷ പാതിരാണ, രവീന്ദ്ര ജഡേജ എന്നിവർ. ടീമിലേക്ക് ഇനി പുതിയ ഒരു താരത്തെ കൊണ്ട് വരാനുള്ള ശ്രമത്തിലാണ് എന്നാണ് മുൻ ഇന്ത്യൻ താരവും ചെന്നൈ സൂപ്പർ കിങ്‌സ് താരവുമായ സുരേഷ് റെയ്ന സൂചിപ്പിച്ചിരിക്കുന്നത്.

ഡൽഹിയിൽ വെച്ച് സുരേഷ് റെയ്നയും എം എസ് ധോണിയും ഒരുമിച്ച് നിൽക്കുന്ന ചിത്രം പങ്ക് വെച്ചിരുന്നു. എന്നാൽ അവിടെ വെച്ച് ഋഷബ് പന്തിനേയും കണ്ടു, അവരോടൊപ്പം അദ്ദേഹം ചിത്രം എടുക്കുകയും ചെയ്തിരുന്നു. ആ സമയം മുതലേ ചെന്നൈയുമായി ഋഷബ് ടീമിലേക്ക് വരുന്നതിനെ കുറിച്ചുള്ള ചർച്ചകൾ നടത്തിയിരുന്നു എന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. കുറിച്ച് ദിവസങ്ങൾക്ക് ശേഷം പന്ത് എക്‌സിൽ ട്വീറ്റ് ചെയ്തിരുന്നു “ഇത്തവണത്തെ ഐപിഎൽ മെഗാ താരലേലത്തിൽ താൻ പങ്കെടുത്താൽ എത്ര കോടി വരെ കിട്ടും എന്ന്” ഇതോടെ താരം ഡൽഹി വിടും എന്ന് ആരാധകർക്ക് ഉറപ്പായിരുന്നു.

പന്തിനെ ചെന്നൈ നോട്ടമിട്ടിട്ടുണ്ട്. അടുത്ത വർഷത്തെ ഐപിഎൽ ആയിരിക്കും എം എസ് ധോണിയുടെ അവസാനത്തെ ഐപിഎൽ എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ. ധോണിക്ക് ശേഷം പന്തിനെ ആയിരിക്കും ആ സ്ഥാനത്തേക്ക് അവർ കൊണ്ട് വരിക. സുരേഷ് റെയ്ന സൂചിപ്പിക്കുന്നതും അങ്ങനെയാണ്. മെഗാ താരലേലത്തിൽ പന്തിന് റെക്കോഡ് തുക ലഭിക്കും എന്നത് ഉറപ്പാണ്.

Latest Stories

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ

എല്ലാ കാര്യങ്ങളും ഒരുമിച്ച്; രണ്ട് താലി രണ്ട് ഭര്‍ത്താക്കന്‍മാര്‍; യുപിയില്‍ ഒരേ സമയം രണ്ട് പേരെ വിവാഹം ചെയ്ത് യുവതി

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിയുടെ അറസ്റ്റ്?, വ്യാജകേസില്‍ അതിഷിയെ കുടുക്കാന്‍ ശ്രമമെന്ന് കെജ്രിവാള്‍; കേന്ദ്ര ഏജന്‍സികള്‍ക്ക് ബിജെപി നിര്‍ദേശം കൊടുത്തെന്ന് ആക്ഷേപം

അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം കസാഖ്സ്ഥാനില്‍ തകര്‍ന്നുവീണ് 39 മരണം; 28 യാത്രക്കാര്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍

വര്‍ഷത്തിന്റെ തുടക്കത്തിലും അവസാനത്തിലും ആറ്റം ബോംബിട്ട ലാലേട്ടന്‍..; കടുത്ത നിരാശ, 'ബറോസ്' പ്രേക്ഷക പ്രതികരണം